താൾ:Shareera shasthram 1917.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

204. ശരീരശാസ്ത്രം യാ ക്ഷാരമോ(Smelling)ഉണ്ടെങ്കിൽ അതിനെ മൂക്കിന്റെ അടുക്കൽ കാണിക്കുക. ഇല്ലെങ്കിൽ ഒരു ചെറിയ പക്ഷിയുടെ തൂവലിൽ തീകൊളുത്തി അതിന്റെ പുക മൂക്കിൽ കയറത്തക്കവണ്ണം കാണിക്കുക. കൈകാലുകളിൽ തണുപ്പു തട്ടിയാൽ ടർപൻടൈൻ(terpentine)പുരട്ടുക. അല്ലെങ്കിൽ വേപ്പെണ്ണ പുരട്ടി തവിടു ചൂടുപിടിപ്പിച്ചു കിഴിവെക്കുക. അല്പം ബോധം വന്ന ഉടനെ കാപ്പിയോ മറ്റോ കൊടുത്താൽ ക്ഷീണത്തിനു നിവൃത്തി ഉണ്ടാവും. ജലവ്യാപത്ത്(drowning).ഇതു വളരെ സാധാരണയായി സംഭവിക്കാവുന്ന ആപത്തുകളിൽ ഒന്നാകുന്നു. ഒരാൾ വെള്ളത്തിൽ വീണാൽ ഉടനെതന്നെ വെള്ളത്തിൽനിന്ന് അയാളെ എടുത്ത്,അവന്റെ ശ്വാസം നിന്നിരുന്നാൽ താഴെ കാണുന്ന മാതിരി ചെയ്യുകഃ- A.ഉച്ഛ്വസിക്കൽ. B. നിശ്വസിക്കൽ

83.A&B, കൃത്രിമശ്വാസോദീരണം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/221&oldid=170352" എന്ന താളിൽനിന്ന് ശേഖരിച്ചത്