24.മോഹാലാസ്യം, ജലവ്യാപത്തു മുതലായവ 208 ഞ്ഞതുപോലെ വിഷം കയറാതിരിപ്പാൻ തുണികൊണ്ടു കെട്ടി പരിമാംഗനിതത്തെ തേക്കുക.
24.മോഹാലസ്യം, ജലവ്യാപത്ത് മുതലായവ. മോഹാലസ്യം(Fainting).ചിലർ പെട്ടന്നു മോഹാലസ്യപ്പെട്ടു വീഴുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ.ഇതിന്റെ കാരണം തലട്ടോറിന്നു വേണ്ടുന്ന മാത്രയിൽ രക്തം ചൊല്ലാതെ ഇരിക്കുകയും ഹൃദയം തുടിക്കാതെ നിന്നുപോവുകയും ആകുന്നു. ഭയം, ദുഃഖം, മനശ്ചാഞ്ചല്യം, ദേഹദ്ധ്വാനം, ഭയങ്കരവസ്തുദർശനം മുതലായവയാൽ ജനങ്ങൾ മോഹാലസ്യപ്പെട്ടു വീഴാൻ സംഗതിയുണ്ട്. മോഹാലാസ്യപ്പെടുന്നതിന്നു മുമ്പെ തലതിരിച്ചൽ,കണ്ണു ഇരുളിച്ച മുതലായ ലക്ഷണങ്ങൾ ഉണ്ടാവും. ഇങ്ങിനെയിരിക്കുമ്പോൾത്തന്നെ പച്ചവെള്ളം കൊണ്ടു മുഖം കഴുകുകയും കുറെ വെള്ളം കുടിക്കുകയും ചെയ്തു കിടന്നാൽ മോഹാലസ്യപ്പെടുകയില്ല.
മോഹാലസ്യപ്പെട്ടു വീണ ഉടനെ ചെയ്യേണ്ടത് എമ്താമ്?ശുദ്ധവായു ആവശ്യമാകയാൽ മോഹാലസ്യപ്പെടടവന്റെ ചുററം ജനങ്ങൾ കൂട്ടമായി നിലക്കവാൻ പാടില്ല. ഉടനെ തന്നെ തണുത്തവെള്ളം എടുത്തു മുഖത്തിൽ ഊക്കോടുകൂടി മൂന്നുനാലു പ്രാവശ്യം തളിക്കുക. മാറ്,അരക്കെട്ടു, കഴുത്തിന്റ ഭാഗങ്ങൾ ഇവയിൽ മുരുക്കി കെട്ടീട്ടുള്ള ഉടുപ്പുകളെ അഴിക്കുക. അതിന്നു പുറമെ, നവക്ഷാരമോ അല്ലെങ്കിൽ അമ്മോണി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.