Jump to content

താൾ:Shareera shasthram 1917.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

188 ശരീരശാസ്ത്രം ന്നു ചെയ്യേണ്ടുന്നതായ ചികിത്സ ഒന്നാമതായി ചെയ്യേണ്ടണം. ഇങ്ങിനെ ഇടനെതന്നെ ശരിയായ ചികിത്സ ചെയ്തിട്ടില്ലെങ്കിൽ, വിഷബീജങ്ങൾ മുറിക്കുള്ളിൽ പ്രവേശിക്കുകയും ആ അവയവം തീരെ കേടുവന്ന പോകയും ചെയ്യും. അതുകൊണ്ടു ഉടനെതന്നെ മുറിയെ നല്ലവണ്ണം കഴുകി, സാധാരണാസ്ഥിഭംഗത്തിന്നു പറഞ്ഞതുപോലെയുള്ള ചികിത്സ മുമ്പു ചെയ്യേണ്ടതാണ്. ഇങ്ങിനെ ചെയ്തതിൽ പിന്നെ ഡാക്ടരുടെ അടുക്കൽ കൊണ്ടുപോകുകയും വേണം.

  കപാലാസ്ഥിഭംഗം  (കപാലത്തിലുള്ള എല്ലുകളുടെ മുറിയൽ __Fracture of the bones of the head)

തല എല്ലുകളിൽ വല്ല കേടും സംഭവിച്ചാൽ തലച്ചോറു കലങ്ങി മോഹാലസ്യം ഉണ്ടാവാലനിടയുള്ളതാകുന്നു. കപാലത്തിന്നടിയിലുള്ള എല്ലുകളിൽ ഭംഗം സംഭവിച്ചാൽ , ചെവി.മൂക്കു, വായ മുതലായ ഭാഗങ്ങളിൽ നിന്നു ചോര വരും. ഇതിന്നു ഉടനെതന്നെ നല്ല ഒരു വൈദ്യരെ വരുത്തുകയും അദ്ദേഹം വരുന്നതിന്നുള്ളിൽ താഴെ കാണിച്ചപ്രകാരം ചെയ്യുകയും വേണം :__ 1. ഭംഗം സംഭവിച്ചിട്ടുള്ളവന്റെ തല നിവിർത്തിവെച്ച് അതു ഇളക്കാതെ ഇരിക്കാത്തവണ്ണം അവനെ കിടത്തണം. 2. ശ്വസിക്കുന്നതിന്നു തടസ്ഥമായിരിക്കുന്ന ഉടുപ്പുകളെ അഴിച്ചുകളയുക . 3. ചോരവരുന്നതായാൽ അതിനെ നിർത്തൽ ചെയ്യുവാൻ ഉള്ള ചികിത്സയെ ചെയ്യുക . 4.ചെവിയിൽനിന്നു രക്തം വരുന്നതായാൽ ചെവിയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/203&oldid=170334" എന്ന താളിൽനിന്ന് ശേഖരിച്ചത്