ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22. അസ്ഥിസംബന്ധമായ ആപത്തുകൾ 185 ന്മാരുടെ അടുക്കൽ ചെന്നു ആപത്തിനെ അധികമാക്കിക്കൊള്ളുകയും ജീവപര്യന്തം അംഗവൈരുപ്യത്തെ പ്രാപിയ്ക്കുകയും ചെയ്യുന്നു.
സാധാരണാസ്ഥിഭംഗംത്തിന്നു ചെയ്യേണ്ടുന്ന പ്രഥമോപചാരം. കൈകാലുകളിലുള്ള അസ്ഥികളിൽ ഭംഗം സംഭവിച്ചാൽ, മറിഞ്ഞഎല്ലിന്റെ രണ്ടു കഷ്ണങ്ങളേയും പതുക്കെ കൈക്കൊണ്ടു അല്പം നീക്കി അവയുടെ രണ്ടു അറ്റങ്ങളേയും ചേർത്തുവച്ചു അവ ഇളകാതിരിപ്പാൻവേണ്ടി പട ബിൽ കാണിച്ചപ്രകാരം രണ്ടു അലകുകളെ ആധാരമാക്കി അതുകളിൽ തുണികൊണ്ടു ചുറ്റി, എല്ലുകൾ ഊരിപ്പോകാത്തവിധത്തിൽ വരിഞ്ഞുകെട്ടേണം. മുളയുടെ അലകോ,വിറകിന്റെ കഷ്ണമോ, അല്ലെങ്കിൽ അട്ടക്കടലാസ്സോ ഇവപോലെയുള്ള ഏതായാലും േണ്ടതില്ല, അവയെ ആധാരമാക്കി വെച്ചുകെട്ടാം.(മാർദ്ദവത്തിന്നുവേണ്ടി ഇതുകളിൽ തുണി ചുറ്റാം.) ഭുജം മുൻകൈ മുതലായ ഭാഗങ്ങളിൽ ഭംഗം സംഭവിച്ചാൽ, ഈ ഭാഗങ്ങളെ ചുവട്ടിൽ തുങ്ങാതേയും, മുകളിലേയ്ക്കു പൊങ്ങാതെയും ഇരിക്കുന്നതിന്നായി കഴുത്തിന്നും കൈക്കുമായി ഒരു ശീല കൊണ്ടു പടത്തിൽ കാണിച്ചിരിക്കുന്ന മാതിരി ഒരു അന്താനം കെട്ടേണം. കാൽ എല്ലുകളിൽ ഭംഗം സംഭവിച്ചാൽ കാലു ഇളക്കാതെ ഒരേ സ്ഥിതിയിൽത്തന്നെ വെക്കേണ്ടതു ആവശ്യമാക്കുന്നു. മിശ്രാസ്ഥിഭംഗം (Compound Fracture).ഈ മാതിരി മുറിയൽ സംഭവിച്ചാൽ,ചർമ്മത്തിൽ മുറിയേറ്റതി
24*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.