ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22. അസ്ഥിസംബന്ധമായ ആപത്തുകൾ 187 പരുത്തി വെച്ച് രക്തത്തെ ഒപ്പി എടുക്കുക. 5 ഐസ്സ് കട്ടയോ പച്ചവെള്ളത്തിൽ നനച്ച തുണിയോ തലയിൽ വെച്ചുകെട്ടുക. ഇങ്ങിനെ ചെയ്താൽ രക്തം വരുന്നതു നിലയ്ക്കുന്നതോടുകൂടി ആപത്തു സംഭവിച്ചവന്നു മോഹാലസ്യം ഉണ്ടായിരുന്നാൽ അതും തെളിയും. 6. ബ്രാണ്ടി (Brandy) മുതലായ സഹരിവസ്തുക്കളെ കൊടുക്കാൻ പാടില്ല. 7. ഡാക്ടർ വന്നു നോക്കുന്നതുവരെ ദോഹത്തിൽ തണുപ്പുതട്ടാതെ ഇരിപ്പാൻവേണ്ടി കമ്പിളി മുതലായതിനെക്കൊണ്ടു പുതക്കേണം.
പൂഷ്ഠവംശാസ്ഥിഭംഗം (മുതുകെല്ലിൽ മുറിയൽ__Fracture of the Spin ). മരമേറുന്നവർക്ക് ഇതു സാധാരണയായി സംഭവിക്കാവുന്ന ആപത്താണ്. മരത്തിൽനിന്നു വീണാൽ അരക്കെട്ടെല്ലോ.മുതുക്െല്ലോ പൊട്ടിപ്പോവാനിടയുണ്ട്. ദേഹത്തിനുള്ളിൽ അരക്കെട്ടെല്ലു രണ്ടിന്നും മദ്ധ്യേ അനേകം മുഖ്യമായ അവയവങ്ങൾ ഉണ്ടല്ലോ. അതുകൊണ്ടു അരക്കെട്ടെല്ലുകൾ മുറിഞ്ഞാൽ അതിന്റെ ഉള്ളിലുള്ള കശേരുനാധിക്കു കേടുസംഭവിച്ചു പ്രാണഹാനി കൂടി സംഭവിക്കാനിടയുണ്ടു. ഒരു സമയം ജീവിച്ചാലും കൂടി ഭംഗം സംഭവിച്ച ഭാഗത്തിന്നു കീഴുള്ള ഭാഗങ്ങൾ ഇളക്കുവാനുംകൂടി കഴിയാത്തവിധത്തിൽ ആയിത്തീരാം. അതുകൊണ്ടു ഈ മാതിരി കേടുകൾ സംഭവിച്ചാൽ തൽക്ഷണംതന്നെ ഡാക്ടരെ
കാണിക്കേണ്ടതതു അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.