താൾ:Shareera shasthram 1917.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20. ദേഹശുദ്ധി, വ്യായാമം മുതലായവ 163 നോക്കുവിൻ. യൂറോപ്യൻമാർ എത്ര ദേഹപുഷ്ടിയും, ബലവും, ദീർഗ്ഘായുസ്സും ഉള്ളവരായിരിക്കുന്നു. സ്വദേശീയന്മാർ പ്രായേണ മെലിഞ്ഞ ആകൃതിയുള്ളവരും, ബലഹീനന്മാരും, പ്രമേഹം മുതലായ രോഗങ്ങളാൽ പീഡിതന്മാരും, അല്പായുസ്സുക്കളുമായി കാണുന്നു. ഇതിന്നു രണ്ടു മുഖ്യ കാരണങ്ങൾ ഉണ്ട്:- 1. സ്വദേശീയന്മാരിൽ പലരും വ്യായാമം ഇല്ലാത്തവരാകുന്നു. 2. ഒഴിച്ചിൽ ഇല്ലാതെ അവർ അമിതമായി അദ്ധ്വാനിച്ചു പ്രവൃത്തിയെടുക്കുന്നു. ഒരുവൻ മുൻപറഞ്ഞ സംഗതികളെ മനസ്സിലാക്കി മിതമായി പ്രവൃത്തിയെടുത്തും വ്യായാമം ചെയ്തും വരുന്നതായാൽ, അവൻ അരോഗദൃഢഗാത്രനും, ദീർഗ്ഘജീവിയും ആയി ഭവിക്കുമെന്നതു നിസ്സംശയമാകുന്നു. വ്യായാമം ചെയ്യുന്പോൾ സാധാരണമായി നാം ശ്വസിക്കുന്നതിനേക്കാൾ അധികം ശ്വസിക്കും; ഇങ്ങിനെ ശ്വസിക്കുന്നതിനാൽ നമ്മുടെ ദേഹത്തിൽ പ്രാണവായു അധികം ചെല്ലുകയും അശുദ്ധമായ അംഗാരാമ്ളവായു പോവുകയും ചെയ്യുന്നു; ഇപ്രകാരം രക്തം ശുദ്ധമായി തീരുന്നു. ഇതുകൂടാതെ നിങ്ങൾ ഓടിച്ചാടി പന്തുകളിക്കന്പോൾ വിയർപ്പു അധികം ഉണ്ടാവുന്നില്ലയോ? ഇങ്ങിനെ വിയർപ്പ് അധികം ഉണ്ടാവുന്നതിനാൽ നിങ്ങളുടെ രക്തത്തിൽനിന്ന് അശുദ്ധവസ്തുക്കൾ അധികമായി പോകുന്നില്ലയോ? ആകപ്പാടെ വ്യായാമം രക്തത്തെ ശുദ്ധീകരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/180&oldid=170322" എന്ന താളിൽനിന്ന് ശേഖരിച്ചത്