Jump to content

താൾ:Shareera shasthram 1917.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

162 ശരീരശാസ്ത്രം

സതുക്കൾ ചർമ്മത്തിൽ തങ്ങിനില്ക്കുന്നു; നാം ദിവസംതോറും കുളിച്ചു ചർമ്മത്തെ ശുചിയായി വെച്ചിട്ടില്ലെങ്കിൽ ഈ അഴുക്കു ചർമ്മദ്വാരങ്ങളെ അടുക്കുകയും അതുനിമിത്തം വിയർപ്പുവെള്ളം ശരിയായി പുറത്തു പോകാതെ ഇരിക്കുകയും ചെയ്യുന്നു; ഇത് അനേകം ചർമ്മവ്യാധികൾക്കും കാരണമായിതീരുന്നു. അതുകൊണ്ട് ആരോഗ്യത്തിനു വളരെ ആവശ്യകമാണ്. വേനൽ കാലങ്ങളിൽ രണ്ടുനേരം കുളിക്കുന്നതു എത്രയും നല്ലതാകുന്നു; രോഗികൾ, ശക്തിക്ഷയം ഉള്ളവർ, വൃദ്ധന്മാർ, ഇവരെ ഒഴിച്ചു ബാക്കിയുള്ള ജനങ്ങൾ പച്ചവെള്ളത്തിലോ അല്പം ചൂടുള്ള വെള്ളത്തിലോ കളിക്കേണ്ടതാണ്. കുളിക്കുന്നതിനുപുറമെ ശുചിയായ വസ്ത്രവും ധരിക്കേണ്ടതാണ്. നമ്മുടെ ദേഹത്തിൽനിന്ന് ഉണ്ടാവുന്ന വിയർപ്പുവെള്ളം , പാതപ്പൊടി മുതലായ അശുചിയായ വസ്തുക്കൾ നമ്മുടെ ദേഹത്തിൽ നിന്ന് ഉണ്ടാവുന്ന വിയർപ്പുവെള്ളം, പാതപ്പൊടി മുതലായ അശുചിയായ വസ്തുക്കൾ നമ്മുടെ വസ്ത്രത്തിലും മററും അല്ലേ പററുന്നത്. നാം കുളിച്ചതിൽപിന്നെ അതേ വസ്ത്രത്തെ ധരിച്ചാൽ അതുകളിലുള്ള വിയർപ്പു മുതലായതു നമ്മുടെ ദേഹത്തിൽ തട്ടുമ്പോൾ അസഹ്യമായിരിക്കുമെല്ലോ? അതുകൊണ്ടു എല്ലാവരും ദിവസംതോറും വസ്ത്രങ്ങളെ ശുദ്ധമാക്കി ധരിക്കുന്നത് ആവശ്യകമാണ്.

വ്യായാമം (Exercise) നമ്മുടെ ദേശത്തിലുള്ള യൂറോപ്യന്മാരെ നോക്കുവിൻ; അവരെപ്പോലെതന്നെ എൈശ്വർയ്യസ്ഥിതിയിലിരിക്കുന്ന സ്വദേശീയന്മാരേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/179&oldid=170321" എന്ന താളിൽനിന്ന് ശേഖരിച്ചത്