19. രോഗങ്ങളും ചില ജന്തുക്കളും
വുന്നു; ഇതിനെത്തന്നെയാകുന്നു നാം 'വയറ്റിൽ കട്ടി' എന്നു പറയുന്നതു.
ഇതുപോലെ പെരുങ്കാൽ മുതലായ രോഗങ്ങളേയു കൊതുകുകൾ പരത്തുന്നു. ഇതുകൂടാതെ ചെങ്കണ്ണുള്ളവന്റെ കണ്ണിൽ ചെന്നിരിക്കുന്ന ഒരു കൊതു മറ്റൊരുവന്റെ കണ്ണിൽ വന്നിരുന്നാൽ അവന്നും ചെങ്കണ്ണു വരും; ഇപ്രകാരം അനേകം നേത്രരോഗങ്ങളെ കൊതു പരത്തുന്നു.
കൊതു ഇത്ര ഘോരമായ രോഗങ്ങളെ ഉണ്ടാക്കുന്നതായാൽ അതുകൾ വരാതെ തടുക്കേണ്ടതല്ലേ? ഇതു അറിയുന്നതിന്നു അവയുടെ പ്രകൃതിയെപ്പറ്റി അല്പം മനസ്സിലാക്കുക.
കൊതുകിന്റെ പ്രകൃതി. കൊതു വെള്ളത്തിലുള്ള ചില ചെടികളിന്മേലാണ് മുട്ടയിടുന്നതു; ഈ മുട്ടകളിൽനിന്നു പടത്തിൽ കാണിച്ചിരിക്കുന്നതുപോലെ ചെറിയ പുഴുക്കൾ ഉത്ഭവിക്കും. ഇവ കുറെ ദിവസം വെള്ളത്തിൽ നീന്തിക്കൊണ്ടിരിക്കും; പിന്നെ ചില മാറ്റങ്ങളെ പ്രാപിച്ചു കൊതുവായി വെള്ളത്തിൽനിന്നു പറന്നുപോകുന്നു. വെള്ളത്തിലുള്ളപ്പോൾ ഈ ചെറിയ കൊതുപ്പുഴുക്കൾ (Larvae of mosquitoes) വെള്ളത്തിന്നു മീതെ വാലുനീട്ടി അതിൻ മൂലമായി ശുദ്ധവായുവെ ശ്വസിക്കുന്നു; ഇപ്രകാരം ശ്വസിക്കാതിരുന്നാൽ അവ ചത്തുപോകുന്നതാണ്.
കൊതുക്കളെ തടുപ്പാനുള്ള ഉപായങ്ങൾ. 1. ഒന്നാമതു വീട്ടിന്നരികത്തു വെള്ളം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.