താൾ:Shareera shasthram 1917.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

158 ശരീരശാസ്ത്രം

തങ്ങിനില്പാൻ ഇടവരുത്തരുതു. 2. കിണറും മറ്റും ഉപയോഗിമില്ലാതേയും തൂർക്കുവാൻ കഴിയാതെയും വന്നാൽ കൊതുക്കൾ അവിടെ മുട്ടയിട്ടു കൊതുപ്പുഴുക്കൾ വർദ്ധിക്കും. കൊതുക്കൾ വർദ്ധിക്കാതെ നാം അവയെ തടുത്തുനിർത്തേണമെങ്കിൽ, അവ വെള്ളത്തിൽനിന്നു പുറമെ പറന്നു വരുന്നതിനുമുമ്പേതന്നെ കൊല്ലണം; എന്തുകൊണ്ടെന്നാൽ വെള്ളത്തിൽ നിന്നു പുറമെ പറന്നുവന്നാൽ അവയെ എളുപ്പത്തിൽ കൊല്ലുവാൻ കഴികയില്ല. എന്നാൽ വെള്ളത്തിൽ ഉള്ള സമയത്തു തന്നെ അതിൽ മണ്ണെണ്ണ ഒഴിച്ചാൽ അതിലുള്ള എല്ലാ ചെറിയ പുഴുക്കളും ചത്തുപോകും; എങ്ങിനെയെന്നാൽ, ആ ചെറിയ പുഴുക്കൾ ശുദ്ധവായുവെ ശ്വസിപ്പാൻവേണ്ടി വെള്ളത്തിന്റെ മുകളിൽ വരുമ്പോൾ, ശുദ്ധവായു കിട്ടാതെ അതുകൾ നശിക്കും. 3. ചില മത്സ്യങ്ങൾ ഈ ചെറിയ പുഴുക്കളെ തിന്നു ജീവിക്കുന്നു. അങ്ങിനെയുള്ള ചെറിയ മത്സ്യങ്ങളെ കുളങ്ങളിലും കിണറുകളിലും കൊണ്ടുവന്നു വളർത്തിയാലും മതി. 4. കിടന്നുറങ്ങുമ്പോൾ കൊതുവലഉപയോഗിച്ചാൽ ഈ കൊതുക്കൾ നമ്മുടെ മേൽവന്നിരിക്കുന്നതല്ല.



71. മൂട്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/175&oldid=170317" എന്ന താളിൽനിന്ന് ശേഖരിച്ചത്