താൾ:Shareera shasthram 1917.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

156 ശരീരശാസ്ത്രം



70. കൊതുവും അതിന്റെ പുഴുവും

കൊതുക്കൾ (Mosquitoes). കൊതുകുകളാൽ അനേകം രോഗങ്ങൾ ഉണ്ടാകുന്നു എന്നു ജീവജന്തുശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. മലംപനിയെന്നും മലേരിയാ പനിയെന്നും പറയുന്ന ഘോരമായ രോഗം ഈ കൊതുവിനാൽതന്നെയാകുന്നു പരക്കുന്നുതു.

കൊതുമലംപനിയെ പരത്തുന്ന മാതിരി. ഒരു മാതിരി വിഷബീജം നമ്മുടെ രക്തത്തോടു ചേരുന്നതിനാൽ മലമ്പനി ഉണ്ടാവുന്നു. ഈ പനിയുള്ള ഒരുത്തനെ ഒരു കൊതു കടിക്കുമ്പോൾ‌ അവന്റെ ചോരയെ അല്പം കുടിക്കുന്നു. ഇങ്ങിനെ കുടിക്കുമ്പോൾ അവന്റെ ദേഹത്തിലുള്ള മലേരിയാബീജങ്ങളിൽ ചിലതു കൊതുവിന്റെ വായിൽ പെടുന്നു. പിന്നെ ആ കൊതു വേറൊരുത്തനെ ചെന്നു കടിക്കുമ്പോൾ അതിന്റെ വായിലുള്ള മലേരിയാബീജങ്ങൾ അവന്റെ രക്തത്തിൽ ചെല്ലുന്നു. ഇങ്ങിനെ ദേഹത്തിൽ ചെല്ലുന്ന ബീജങ്ങൾ വർദ്ധിച്ച രോഗത്തെ ഉണ്ടാക്കുന്നു. ഇതുകൂടാതെ മലമ്പനിക്കാരുടെ പ്ലീഹ വീർത്തു കൂടെക്കൂടെ പനി ഉണ്ടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/173&oldid=170315" എന്ന താളിൽനിന്ന് ശേഖരിച്ചത്