Jump to content

താൾ:Shareera shasthram 1917.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

154 ശരീരശാസ്ത്രം

മായി ചെന്നു ചേരുന്നു; ഇതാ നോക്കുവിൻ! അങ്ങാടി വഴിയായി പോയിട്ടുള്ള ഒരു ക്ഷയരോഗി തുപ്പിയ തുപ്പലിൽ ഇരുന്ന ഈച്ച അവിടെനിന്നു നേരെ, ജിലേപ്പി എന്ന മധുരപലഹാരത്തിൽ ചെന്നു വീഴുന്നു; ഈ പലഹാരങ്ങളേയാണ് ജനങ്ങൾ വാങ്ങി ഭക്ഷിക്കുന്നതു. ഇവ കാണ്മാൻ എത്ര അസഹ്യമായിരിക്കുന്നു. ചിലർ ഇതിനെപ്പറ്റി പറയുന്നതുകൂടി ഉചിതമല്ലെന്നു പറയുമായിരിക്കാം. ഇവയെല്ലാം നോക്കി അവർക്കു തക്കതായ പരിഹാരം ചെയ്യുകയോ, അതല്ല മിണ്ടാതിരിക്കുകയോനല്ലതു? ഈച്ചയാൽ വല്ല രോഗവും ഉണ്ടാവുമോ എന്നു ഇപ്പോൾ പറയുവിൻ.

ഈച്ചയെ 69-ാം പടത്തിൽ നോക്കുവിൻ! ഈച്ചകളുടെ കാലുകളിലും ദേഹത്തിലും എത്ര രോമങ്ങൾ ഉണ്ടു! അവ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു ചെല്ലുമ്പോൾ എത്ര അശുദ്ധവസ്തുക്കളേയാണ് എടുത്തുകൊണ്ടു പോകുന്നത്? വിഷൂചിക, ആന്ത്രജ്വരം മുതലായ രോഗങ്ങളുടെ ബീജങ്ങൾ ആ രോഗികളുടെ മലത്തിൽ ഉണ്ട് എന്നു മുമ്പു വായിച്ചുവല്ലോ; ഒരു ഈച്ച ഇപ്പറഞ്ഞ രോഗം ഉള്ള ഒരാളുടെ മലത്തിൽനിന്നു മറ്റൊരാളുടെ ഭക്ഷണപദാർത്ഥത്തിൽ ചെന്നിരുന്നാൽസംഭവിക്കുന്നതു എന്താണ്.

ഈച്ചകളാൽ ഉണ്ടാവുന്ന ദോഷത്തെ തടുത്തു നിർത്തുന്നതു എങ്ങിനെ?

(1) സാധാരണമായി ഈച്ചകൾ ചാണകം മുതലായതുള്ള വൃത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/171&oldid=170313" എന്ന താളിൽനിന്ന് ശേഖരിച്ചത്