Jump to content

താൾ:Shareera shasthram 1917.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19.രോഗങ്ങളും ചില ജന്തുക്കളും 153

ത്തിലേയ്ക്കു കൊണ്ടുപോയി ചേർക്കുന്നു. ഈച്ച വളരെ മലിനമായ ഒരു ജന്തുവാക്കുന്നു. എവിടെയെല്ലാം അശുദ്ധവസ്തുക്കൾ ഉണ്ടോ, അവിടെയെല്ലാം ഈച്ചകളും ഉണ്ടു. ഈച്ചകളുടെ സ്വഭാവത്തെ സൂക്ഷിച്ചു നോക്കുവിൻ. ഓവുകളുടെ സമീപത്തിൽ ചീഞ്ഞുകിടക്കുന്ന സാധനങ്ങളിൽ അവ ഉണ്ടായിരിക്കും; അവിടെനിന്നു കക്കൂസ്സിലുള്ള മലങ്ങളിൽ ചെന്നുവീഴും; നിങ്ങൾ നോക്കി കൊണ്ടിരിക്കുമ്പോൾതന്നെ അവിടെനിന്നു നിങ്ങളുടെ മുഖത്തിൽ വന്നുവീഴും; അവിടെനിന്നു നേരെ വീട്ടിന്റെ ഉള്ളിൽച്ചെന്നു ഉണ്ണാൻ വിളമ്പീട്ടുള്ള അന്നത്തിന്മേൽ വന്നുവീഴും; അവിടെനിന്നു ഒരു ഈച്ച പറന്നു കുട്ടിക്കു കൊടുപ്പാൻ വെച്ചിട്ടുള്ള പാലിൽ ചെന്നുവീണു ചാവും. ഇതുകൂടാതെ അങ്ങാടിയിലും നോക്കുക! അവിടെ ഒരു ഈച്ച ഒരാളുടെ പെരുങ്കാൽ വൃണത്തിൽ ചെന്നുവീഴും; അവിടെനിന്നു ചെറിയ കുട്ടിയുടെ കണ്ണിൽ ചെന്നു ഇരിക്കും; ഇവയെ നോക്കുമ്പോൾ എത്ര അറപ്പുതോന്നുന്നു. അങ്ങാടിയിൽ ഉള്ള മിഠായി പീടികകളിൽ പടിപ്പടിയായി അടുക്കിവെച്ചിട്ടുള്ള മധുരപലഹാരങ്ങൾ കാണ്മാൻ എത്ര ഭംഗിയുള്ളവയായിരിക്കുന്നു! നിങ്ങളുടെ വായിൽ വെള്ളം ഒലിക്കുന്നില്ലേ? മിഠായി പീടികയുടെ അടുത്തുനോക്കുവിൻ! ഇതാ ഒരു ഓവ്!; ഈ ഓവിന്റെ സമീപത്തു എത്ര ഈച്ചകളാണ് ഉള്ളതു; നിങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾതന്നെ, ഈ ഓവിലുള്ള ഈച്ചകൾ മധുരപലഹാരങ്ങളിൽ കൂട്ടംകൂട്ട

20 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/170&oldid=170312" എന്ന താളിൽനിന്ന് ശേഖരിച്ചത്