19. രോഗങ്ങളും ചില ജന്തുക്കളും 155
കെട്ട സ്ഥലങ്ങളിലാകുന്നു ഉള്ളതു. ഇവ അവിടെ മുട്ടയിട്ടു പെരുകുന്നു. മുട്ടകളിൽനിന്നു ചെറിയ പുഴുപോലെയുള്ള ജന്തുക്കൾ പുറത്തു വന്നു, പിന്നീടു ഈച്ചകളായി തീരുന്നു. അതുകൊണ്ടു നാം വീടുകളുടെ സമീപത്തിൽ കപ്പയും മറ്റും കൂട്ടിവെക്കാതേയും വെള്ളം അവിടവിടെ തങ്ങിനില്ക്കാതെയും സൂക്ഷിച്ചാൽ നമ്മുടെ വീടുകളിൽ ഈച്ചയുടെ വർദ്ധനയെ ഒരു മാതിരി ചുരുക്കാം. ഇങ്ങിനെ ചെയ്തിട്ടും ഈച്ചകൾ വരുന്നുണ്ടെങ്കിൽ അവയെ കൊല്ലുകയും വേണം.
(2)പരന്ന ഒരു തട്ടിൽ, കുറെ വെല്ലപ്പാവു എടുത്തുവെച്ചാൽ ഈച്ചകൾ അതിൽ ചെന്നിരുന്നു ഇളകുവാൻ കഴിയാതെ കാലുകൾ പറ്റി അവിടെത്തന്നെ ചാവുന്നതാകുന്നു.
(3)നാം ഭക്ഷിക്കുന്ന എല്ലാ സാധനങ്ങളേയും എല്ലായ്പ്പോഴും മൂടിത്തന്നെ വെക്കേണ്ടതാണ്.
(4)ചന്തസ്ഥലങ്ങളിൽ കായകറി മുതലായ സാധനങ്ങളേയും പലഹാരപ്പീടികകളിൽ മുധുര സാധനങ്ങൾ മുതലായവയേയും തുറന്നുവെക്കാതെ ഇരിപ്പാൻതക്ക ഏർപ്പാടുകൾ സർക്കാരിൽനിന്നു ചെയ്യേണ്ടതാകുന്നു. ഓവു മുതലായ അശുദ്ധസ്ഥലങ്ങളുടെ അരികത്തു ഇങ്ങിനെയുള്ള കച്ചവടത്തിന്നു സ്ഥലം കൊടുപ്പാൻ പാടുള്ളതല്ല.
(5) വീടുകളെ ശുചിയായി വെക്കേണ്ടതാകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.