താൾ:Shareera shasthram 1917.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

150 ശരീരശാസ്ത്രം

ഈ ജന്തുക്കളുടെ ബീജങ്ങളും നമ്മുടെ അകത്തു കടക്കാതെ ഇരിപ്പാൻ നാം ചെയ്യേണ്ടതു എന്താണ്? ഒന്നാമതു കിണറുകളേയും, കുളങ്ങളേയും കഴിയുന്നേടത്തോളം ശുദ്ധമാക്കിവെക്കേണ്ടതാകുന്നു. ദേശത്തിൽ വിഷൂചിക മുതലായ രോഗങ്ങൾ ഉണ്ടാവുന്ന കാലങ്ങളിൽ ജനങ്ങൾ കുളിക്കുന്ന കുളം മുതലായ പൊതു സ്ഥലങ്ങളിലും, കുടിക്കുവാൻ ഉപയോഗിക്കുന്ന കിണറു മുതലായതുകളിലും ഉള്ള വെള്ളം കേടുവരാതെ ശുദ്ധമായി വെക്കേണ്ടതിന്നായി കാവല്കാരെയും മറ്റും ഏർപ്പെടുത്തേണ്ടതാകുന്നു. ഈ മാതിരി രോഗങ്ങളുള്ള കാലങ്ങളിൽ കിണറ്റിൻവെള്ളത്തെ പോതാസ്യപരിമാംഗനിതം (Potassium permanganate) എന്നു പേരായ ഒരു മരുന്നു ഇട്ടു ശുദ്ധമാക്കേണ്ടതു എത്രയും ആവശ്യമാണു.

പോതാസ്യ പരിമാംഗനിതം ഉപയോഗിക്കുന്നമാതിരി: ഈ മരുന്നു സാധാരണമായി ചുരുങ്ങിയ വിലക്കു എല്ലാ ഇംഗ്ലീഷു മരുന്നുഷാപ്പുകളിലും കിട്ടുന്നതാണ്. ഇങ്ങിനെ കിട്ടുന്നതായാലും പണംകൊടുത്തുവാങ്ങുവാൻ ത്രാണിയില്ലാത്തവർക്കും കൂടി, ഈ മരുന്ന് ഉപയോഗിക്കുവാൻവേണ്ടി സർക്കാരിൽനിന്ന് അതാതു ദിക്കുകളിലുള്ള അധികാരിമാർ മുഖാന്തരം അതിനെ പണം വാങ്ങാതെ കൊടുപ്പിക്കേണ്ടതാവശ്യമാണ്. വായ അകന്ന പാത്രത്തിൽ വെള്ളം എടുത്ത് അതിൽ ഒരുപിടി മരുന്നു കലക്കി കിണറ്റിൽ പകരുക; ഈ മരുന്നു കിണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/167&oldid=170309" എന്ന താളിൽനിന്ന് ശേഖരിച്ചത്