Jump to content

താൾ:Shareera shasthram 1917.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18. അശുദ്ധമായ വായു,......... വ്യാധികൾ 151

റ്റുവെള്ളത്തോടു നല്ലവണ്ണം കലങ്ങി ചേരുന്നതിന്നായി പത്തുപതിനഞ്ചു കുടം വെള്ളം എടുത്തു കിണറ്റിൽ പകരുക. അരമണിക്കൂർ കഴിഞ്ഞതിനുശേഷം കിണറ്റിൽനിന്നു ഒരു മൊന്ത (മുരുട) വെള്ളം വലിച്ചെടുത്തുനോക്കുമ്പോൾ, അതു ചുകപ്പുനിറമായിരുന്നുവെങ്കിൽ നാം ഇട്ടിട്ടുള്ള മരുന്നു മതി എന്നു നിശ്ചയിക്കാം; ചുകപ്പുനിറം വന്നിട്ടില്ലെങ്കിൽ, ആ നിറം വരുന്നതിന്നു ആവശ്യമായ മരുന്നു ഉപയോഗിക്കേണം. ഈ മരുന്നു കിണറ്റുവെള്ളത്തിലുള്ള വിഷജന്തുക്കളെയെല്ലാം കൊല്ലുന്നു. ഇങ്ങിനെ മരുന്നു കലക്കീട്ടുള്ള വെള്ളത്തെ 24 മണിക്കൂർ നേരം കഴിഞ്ഞതിനുശേഷമേ ഉപയോഗിപ്പാൻ പാടുള്ളൂ.

നിങ്ങൾ എല്ലാവരും സൂക്ഷിച്ചു മനസ്സിലാക്കേണ്ട മുഖ്യമായ ഒരു സംഗിത ഉണ്ട്. വെള്ളം തിളപ്പിക്കുന്നതിനാൽ അതിലുള്ള എല്ലാ ജന്തുക്കളും നശിച്ചുപോകുന്നതാണ്. അതുകൊണ്ടു കുടിപ്പാൻ ഉപയോഗിക്കുന്ന വെള്ളം എല്ലാ സമയവും തിളപ്പിച്ചു കുടിക്കുന്നതു നല്ലതാണ്. ചൂടോടുകൂടി കുട്ടിക്കേണമെന്നില്ല. വെള്ളത്തെ തിളപ്പിച്ചു ചൂടു ആറിയതിന്നുശേഷം ഉപയോഗിച്ചാലും മതി. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്തു ചൂടു ആറ്റുന്നതു നന്നല്ല.

ആഹാരവിഷയമായി അറിയേണ്ടുന്ന സംഗതികൾ

ഇവയെപ്പറ്റി 12-ാം പാഠത്തിൽ വായിച്ചിട്ടുണ്ട്.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/168&oldid=170310" എന്ന താളിൽനിന്ന് ശേഖരിച്ചത്