Jump to content

താൾ:Shareera shasthram 1917.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18. അശുദ്ധമായ വായു,......... വ്യാധികൾ 149

ത്തിൽനിന്നോ കിണറ്റിൽ നിന്നൊ വെള്ളം എടുത്തു ഉപയോഗിച്ചാൽ ഈ വിഷബീജങ്ങൾ ദേഹത്തിനുള്ളിൽ ചെന്നു രോഗങ്ങളെ ഉണ്ടാക്കുന്നതാകുന്നു. കുളം കിണറു മുതലായതുകളിൽ എങ്ങിനെയാണ് മലമൂത്രാദികൾ ചേരുന്നത്? വിഷൂചിക മുതലായ രോഗം പിടിപെട്ടിട്ടുള്ള രോഗികളുടെ അശുദ്ധവസ്ത്രങ്ങളേയും, അവർ ഉപയോഗിച്ച പാത്രങ്ങളേയും കുളത്തിൽ കൊണ്ടുപോയി തേച്ചുമോറുന്നതിനാൽ ഈ ബീജങ്ങൾ കുളങ്ങളിൽ ചേരുന്നു; ഇതുപോലെതന്നെ, കിണറ്റിന്നരികിലുള്ള ഭാഗങ്ങളെ കക്കൂസ്സായി ഉപയോഗിക്കുന്നതിനാലും, രോഗികളുടെ മലങ്ങളെ കിണറ്റിന്നരികിലുള്ള ഓവുകളിൽ ഇടുന്നതിനാലും ഈ ബീജങ്ങൾ വെള്ളത്തോടുകൂടി ഭൂമിയിൽ ഇരങ്ങി കിണറ്റിൻ വെള്ളത്തോടു ചേരുന്നു.

ജനങ്ങൾ കുടിപ്പാൻ ഉപയോഗിക്കുന്ന കിണറ്റിന്നു ചുറ്റുമുള്ള ഭാഗങ്ങൾ എപ്പോഴും ശുദ്ധമായി വെക്കേണ്ടതാകുന്നു. കിണറ്റിന്റെ അരികിൽ ഓവുകുണ്ടു, ചാണകക്കുഴി, തൊഴുത്തു മുതലായവ പാടുള്ളതല്ല. ഇതുപോലെതന്നെ കുടിപ്പാൻ വെള്ളമെടുക്കുന്ന കുളങ്ങളിലും പുഴകളിലും അശുദ്ധവസ്ത്രങ്ങൾ നനയ്ക്കുന്നതും, ഇറങ്ങി കുളിക്കുന്നതും, നാല്കാലികളെ കുളിപ്പിക്കുന്നതും പാടുള്ളതല്ല. (എന്തുകൊണ്ടു?) ഇതുകൂടാതെ കുടിക്കുന്നവെള്ളത്തിൻ വഴിയായി ചില പുഴുക്കളുടെ മുട്ടകൾ മുതലായവ അകത്തു പ്രവേശിപ്പാൻ ഇടയുണ്ട്. ഉദാഹരണമായി, വയറ്റിൻ പാമ്പു, ചീരപ്പുഴു, ഗിനികൃമി (Guinea worm) മുതലായവയെ പറയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/166&oldid=170308" എന്ന താളിൽനിന്ന് ശേഖരിച്ചത്