ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
148 ശരീരശാസ്ത്രം
68. വെള്ളത്തിലുള്ള ചില ചെറിയ ജന്തുക്കൾ
നാം കുടിക്കുന്ന വെളത്തോടുകൂടി അനേകം വിഷബീജങ്ങളും വിഷജന്തുക്കളും നമ്മുടെ ദേഹത്തിൽ പ്രവേശിക്കാൻ ഇടയുണ്ട്. ഉദാഹരണമായി, വിഷൂചിക, അന്ത്രജ്വരം മുതലായ രോഗങ്ങളെ ഉണ്ടാക്കുന്ന വിഷബീജങ്ങൾ നാം കുടിക്കുന്ന വെള്ളത്തോടുകൂടിയാകുന്നു ഉള്ളിൽ ചെല്ലുന്നത്. ഈ രോഗങ്ങൾ പിടിപെട്ട രോഗിയുടെ മലമൂത്രാദികൾ, അവിടെ പാർക്കുന്ന ജനങ്ങൾ ഉപയോഗിക്കുന്നതായ കുളത്തിലോ കിണറ്റിലോ ചേർന്നാൽ അവയിലുള്ള വിഷബീജങ്ങൾ ഈ വെള്ളത്തോടു ചേരുന്നു. ഇങ്ങിനെ വിഷബീജങ്ങൾ ചേർന്നിട്ടുള്ള കുള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.