താൾ:Shareera shasthram 1917.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18. അശുദ്ധമായ വായു,......... വ്യാധികൾ 147

ധികമായിരിക്കുന്നതുകൊണ്ടു അവിടെയുള്ള വായു വളരെ അശുദ്ധമായിരിക്കും. കഴിയുന്നിടത്തോളം രാവിലെയും വൈകുന്നേരവും നഗരത്തിന്നു പുറമെയുള്ള തോട്ടങ്ങളിലൊ മൈതാനങ്ങളിലൊ ചെന്നിരുന്ന് ശുദ്ധവായുവിനെ ശ്വസിക്കുന്നതു നല്ലതാണ്. സാധാരണമായി നഗരവാസികൾ ദേഹസുഖത്തോടുകൂടി ഇരിക്കുന്നതിന്നു ഇതു മുഖ്യമായ ഒരു കാരണമാകുന്നു. നഗരങ്ങളിലെ വീടുകൾക്കു ചുറ്റി ചെറിയ തോട്ടങ്ങളും, വീടുകളിൽ വായുവിന്റെ ഗതാഗതം ധാരാളമായി ഉണ്ടാക്കാൻ തക്ക ജനലുകളോടുകൂടിയ മുറികളും ഉണ്ടായിരിക്കേണ്ടതാണ്.നിങ്ങൾ മുറിയിൽ കിടന്നുറങ്ങുമ്പോൾ ജനൽവാതിലുകൾ തുറന്നു വെക്കേണ്ടതാണ്.

വീടുകളിൽ സമീപത്തിൽ ഓവു, തൊഴുത്തു മുതലായവ ഉണ്ടായിരുന്നാൽ നാം ശ്വസിക്കുന്ന വായുവിൽ അനേകം അശുദ്ധമായ വിഷവായുക്കൾ ചേർന്നു അതു മലിനമായി തീരും. ഇതോടുകൂടി ഒമ്പതാം പാഠം വായിക്കുക.

വെള്ളവും അതുവഴിയായി ഉണ്ടാകുന്ന രോഗങ്ങളും:- വെള്ളം നമുക്കു അത്യാവശ്യമാകുന്നു; നാം കുടിക്കുന്നതുകൂടാതെ ഭക്ഷണപദാർത്ഥങ്ങളെ പാകം ചെയ്‌വാനും പാത്രങ്ങൾ കഴുകി ശുദ്ധം വരുത്താനും, നമ്മേയും നമ്മുടെ വീടുകളേയും വീടുകളുടെ പുറംഭാഗങ്ങളേയും ശുദ്ധമാക്കുന്നതിന്നും വെള്ളം ഉപയോഗിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/164&oldid=170306" എന്ന താളിൽനിന്ന് ശേഖരിച്ചത്