184 ശരീരശാസ്ത്രം വിൽ ഒരു ഇളക്കം ഉണ്ടാവുന്നു; ഇങ്ങിനെ ഇളക്കം ഉണ്ടാവുന്നതിനാൽ വെള്ളത്തിന്റെ അലകൾ കരയിൽ ചെന്നു അടിക്കുന്ന മാതിരി വായുവിൽകൂടെ ഈ ശബ്ദം അല മാതിരിയിൽ നമ്മുടെ കർണ്ണഭേരിയിന്മേൽ ചെന്നു അടിക്കുന്നു. ചില സമയം നിങ്ങൾ ഒരുവൻ പതുക്കെ സംസാരിക്കുന്നതിനെ കേൾക്കുവാൻവേണ്ടി, ചെവിയുടെ സമീപം കയ്യ് വെക്കുന്നില്ലേ? ഇങ്ങിനെ ചെയ്യുന്നതിന്റെ കാരണം ശബ്ദത്തിന്റെ അലകളെ ചെവിയുടെ ഉള്ളിൽ ചെലുത്തുന്നതിനാകുന്നു. നമ്മുടെ പുറംചെവിയുടെ പുറമെയുള്ള ഭാഗം ഫണൽ പോലെയിരിക്കുന്നതു എന്തുകൊണ്ടെന്നു നിങ്ങൾക്കു ഇപ്പോൾ അറിയാം.
മുൻപറഞ്ഞ ശബ്ദഅലകൾ കർണ്ണഭേരിയിൽ തട്ടിയ ഉടനെ, ചെറിയ ചില എല്ലുകൾ വഴിയായി ഉൾച്ചെവിയിൽ ചെന്നു തട്ടുന്നു. ഉൾച്ചവിയിൽ തട്ടിയ ഉടനെ, അവിടെനിന്നു തലച്ചോറിന്നു ചെല്ലുന്ന ഞരമ്പുകൾ, ശബ്ദത്തിന്റെ സ്വഭാവത്തെ തലച്ചോറിന്നു അറിയിക്കുന്നു. യൂസ്തേകിയൻ കുഴൽവഴിയായി സപ്തപഥത്തിൽനിന്നു മദ്ധ്യകർണ്ണത്തേക്കു വായു ചെല്ലുന്നു; ചില സമയം തൊണ്ടയിൽ മാംസം വളർന്നു ഈ കുഴലിൽ വായു നല്ലവണ്ണം ചെല്ലാതെയും അതുനിമിത്തം ചെവി നല്ലവണ്ണം കേൾക്കാതെയും ആവുന്നു.
ചെവി വളരെ സൂക്ഷ്മമായതും എളുപ്പത്തിൽ കേടുതട്ടത്തക്കതുമായ അവയവമാകുന്നു. വലിയ തോക്കിന്റേയും ചെണ്ട മുതലായവയുടേയും ശബ്ദം അധികം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.