Jump to content

താൾ:Shareera shasthram 1917.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16. നമ്മുടെ ദേഹവും ഒരു രാജ്യവും 185

വേഗത്തിൽ കർണ്ണഭേരിയിൽ ചെന്നു അടിച്ചാൽ ചില സമയം അതു കീറിപ്പോവുകയും അതുനിമിത്തം ചെവി കേൾക്കാതെ ആവുകയും ചെയ്യും. ഇതുപോലെതന്നെ കുട്ടികളെ കളിപ്പിക്കുന്നതിനായി 'ഇർ, ർ, ർ, ർ, ർ,' എന്നു ശബ്ദിക്കുന്നതിനാൽ കർണ്ണഭേരി കീറാനിടയുണ്ടു. കൂടാതെ മാതാപിതാക്കന്മാരും ഉപാദ്ധ്യായന്മാരും കുട്ടികളുടെ ചെവിയിൽ അടിക്കാറുണ്ട്. ഇങ്ങിനെ അടിക്കുന്നതിനാൽ ശബ്ദം അധികം വേഗത്തിൽ കുട്ടികളുടെ കർണ്ണഭേരിയിൽ തട്ടി അതു കീറുവാൻ ഇടയുണ്ടു.

ചിലർ ചെവിയിലുള്ള ചെപ്പി എടുപ്പാൻ ഈർക്കു മുതലായതിനെ ഉപയോഗിക്കുന്നു; ഇങ്ങിനെ ചെയ്യുന്നതിനാൽ അവ കർണ്ണഭേരിയിൽ തട്ടി അതു കീറുവാൻ ഇടവരുന്നതാണ്. വേറെ ചിലർ ചെവിയിലുള്ള ചെപ്പിയെ ക്ഷുരുകന്മാരെക്കൊണ്ടു എടുപ്പിക്കുന്നു. അവർ ചെവിയിലുള്ള കർണ്ണഭേരിയെ തുളപ്പാൻ ഇടയുള്ളതാണ്. നിങ്ങൾക്കു ചെവിട്ടിൽ കത്തുന്ന വേദന, ചെവിയിൽനിന്നു ചലം വരൽ മുതലായ വ്യാധികൾ വന്നാൽ വല്ല ഡാക്ടരുടെ അടുക്കൽ (ആസ്പത്രിക്കു) പോയി കാണിച്ചു വൈദ്യം ചെയ്തുകൊള്ളുവിൻ.


16. നമ്മുടെ ദേഹവും ഒരു രാജ്യവും.

നാം ഇതുവരെ നമ്മുടെ ദേഹത്തിലുള്ള അവയവങ്ങളെപ്പറ്റിയും, അവയുടെ പ്രവൃത്തിയെപ്പറ്റിയും വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/152&oldid=170294" എന്ന താളിൽനിന്ന് ശേഖരിച്ചത്