താൾ:Shareera shasthram 1917.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

15. ജ്ഞാനേന്ദ്രിയങ്ങൾ 183

എന്നു പറയുന്നു. പടം നല്ല വണ്ണം സൂക്ഷിച്ചുനോക്കിയാൽ പുറം ചെവിയുടെ ഉൾഭാഗത്തിൽ ഒരു ചെറിയ കള്ളി പോലുള്ള ഭാഗം കാണാം. ഈ ഭാഗത്തെ മദ്ധ്യ കർണ്ണം (Middle ear) എന്നു പറയുന്നു. ഈ ഭാഗം സ്പതപഥത്തോടുള്ള ഒരു കുഴൽ വഴിയായി സംബന്ധിച്ചിരിക്കുന്നതിനെ കാണുന്നില്ലേ? ഈ കുഴലിനെ യൂസ്തേകിയൻ കുഴൽ(Eustachian tube) എന്നു പറയുന്നു. അതു കൂടാതെ മദ്ധ്യ ചെവിയിൽ കർണ്ണഭേരിയോടു ചേർന്നിട്ടുള്ള ചെറിയ മൂന്നുഎല്ലുകളെ കാണാം. ഈ മൂന്നു എല്ലുകളും ഒരു തുടരായിട്ട്., ആ തുടരിൽ ഒരു ഭാഗം കർണ്ണഭേരിയോടും മറ്റേ ഭാഗം എല്ലിൽ പതിഞ്ഞിട്ടുള്ള ചെവിയുടെ വേറെ ഭാഗത്തോടും ചേർന്നിരിക്കുന്നു. ചെവിയുടെ ഈ ഭാഗത്തെ ഉൾച്ചെവി (Internal ear) എന്നു പറയാം . ഇതുതന്നെയാകുന്നു ചെവിയുടെ മുഖ്യമായ ഭാഗം ഇതിൽ നിന്നു തന്നെയാണ് ‍രമ്പുകൾ വഴിയായി ചെല്ലുന്ന ശബ്ദങ്ങളെ തലച്ചോറു അറിയുന്നത്.

ചെവിയുടെ പ്രത്യേകം ഭാഗങ്ങളുടെ പ്രവൃത്തി -നിങ്ങൾ കുളത്തിൽ നിന്നും രു കല്ല് എറിഞ്ഞാൽ ആ കല്ല് വെള്ളത്തിൽ വീണ ഉടനെ ആ അലകൾ കരയിൽ ചെന്നു അടിയുന്നതിനെ കണ്ടിട്ടുണ്ടായിരിക്കാം. അതു പോലെ തന്നെ ഒരുവൻ സംസാരിക്കുമ്പോൾ അവന്റഎ വായുവിൽ നിന്നും പുറത്തു വരുന്ന ശബ്ദത്താൽ വായു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/150&oldid=170292" എന്ന താളിൽനിന്ന് ശേഖരിച്ചത്