താൾ:Shareera shasthram 1917.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14.തലച്ചോറും ഞരമ്പുകളും 117

കൊണ്ടിരിക്കും. ഇതുപോലെ തലച്ചോറിനിന്നു കയ്യിന്നു ചെല്ലുന്ന ഞരമ്പിൽ മുട്ടുങ്കയ്യിന്നുതാഴെ കേടു സംഭവിച്ചതായി നാം വിചാരിക്കുക. അപ്പോൾ, കൈയ്യിൽ നുള്ളിയാലും, എന്തു തന്നെ ചെയ്താലും ആ വർത്തമാനം തലച്ചോറിൽ എത്തുകയില്ല. തലച്ചോറിൽനിന്നും മറുപടിയും കയ്യിനു വരുന്നതല്ല. നമ്മുടെ ഇഷ്ടപ്രകാരം കയ്യിനെ ഇളക്കുവാനുംകൂടി കഴിയുകയില്ല. എന്നാൽ മുട്ടുങ്കയ്യിനും തലച്ചോറിനും വർത്തമാന പോക്കുവരവു ക്രമമായി നടക്കും. തലച്ചോറും ഞരമ്പുകളും ചെയ്യുന്ന പ്രവർത്തികളെപ്പറ്റി സാമാന്യമായി നാം മനസ്സിലാക്കിയല്ലോ. ഇനി അവയെ പറ്റി വിസ്താരമായി പറയാം. മസ്തിഷ്കം ഉപമസ്തിഷ്തം മജ്ജാമുഖം

57. തലച്ചോറു.

തലച്ചോറ് . ഇതു കപാലത്തിന്റെ ഉള്ളിലാണ് ഇരിക്കുന്നത്. ഇതിനെ താഴെ കാണിക്കുന്ന മാതിരി മൂന്നു ഭാഗമായി വിഭാഗിച്ചിരിക്കുന്നു. (പടം നോ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/134&oldid=170276" എന്ന താളിൽനിന്ന് ശേഖരിച്ചത്