Jump to content

താൾ:Shareera shasthram 1917.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

116 ശരീര ശാസ്ത്രം

ക്കുക). (1) മേൽഭാഗമായ മസ്തിഷ്കം (Cerebrum) (2)മദ്ധ്യഭാഗമായ ഉപമസ്തിഷ്കം (Cerebellam) (3)കീഴുഭാഗമായ മജ്ജാമുഖം (Medulla oblongata); ഇവയുടെ സന്നിവേശത്തെ പടത്തിൽ നോക്കുക. മസ്തിഷ്കം (Cerebrum). ഇതു അനേകം ചിരുളുകളോടു കൂടിയതാകുന്നു. ചുരുളുകൾ അധികം ഉണ്ടെങ്കിൽ ബുദ്ധി അധികമുണ്ടെന്നും ചുരുളുകൾ കുറവാണെന്നും പറയുന്നു. ഈ ഭാഗം തന്നെയാകുന്നു, നാം കാണുന്നതിനെയും വായിക്കുന്നതിനേയും ഓർമ്മയിൽ വച്ചുകൊണ്ടിരിക്കുന്നത് . ഈ ഭാഗം തന്നെയാകുന്നു. നമ്മുടെ ആവശ്യങ്ങളെ അറിഞ്ഞ് അവയ്ക്കു ശരിയായ കല്പനയെ കൊടുക്കുന്നത്. ഈ ഭാഗം തന്നെയാകുന്നു, നാം കഠിനമായി കണക്കു ചെയ്യുമ്പോൾ തക്കതായ യുക്തിയെ കൊടുക്കുന്നത്. ഒരുവന്റെ തലച്ചോറിൽ ഈ ഭാഗത്തിന്റെ വല്ല ദിക്കിലും മുട്ടിയോ, വല്ല അടി തട്ടിയോ കേടു സംഭവിച്ചാൽ അതു ഹേതുവായി ചില സമയം തലച്ചോറു കലങ്ങി മനശക്തി കുറയുന്നു.

(തലച്ചോറ് അധികം പ്രവർത്തിയെടുത്താ, അതു ക്ഷീണിച്ചു പിന്നെ ശരിയായ വിധത്തിൽ പ്രവർത്തിയെടുക്കാൻ കഴിയാതെ ആയിത്തീരും. ഉദാഹരണം:- ഒരു കുട്ടി അല്പമെങ്കിലും കളിക്കാതെ എലര്ലായ്പോഴും പടിച്ചു കൊണ്ടു നടന്നാൽ അവന്റെ തലച്ചോറിന് ഉമ്ടാകു്ന അദികമായ പ്രവർത്തികൊണ്ട് അവന്റെ ബുദ്ധിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/135&oldid=170277" എന്ന താളിൽനിന്ന് ശേഖരിച്ചത്