താൾ:Shakunthala (Poorva bhagam) 1947.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
 

പ്രാക്തനബന്ധവൈഭവാൽ സത്വ-
മാത്രം മിന്നുമാസ്യത്തിലും

സ്വത്വം രാജസശ്രീ ചേർത്തു, കണ്വൻ
പുത്രിയായ് കണ്ടു കുഞ്ഞിനെ.

അന്യഥാ ഭാവിജ്ഞാനിയാമങ്ങോ-
ർക്കന്യകർത്തവ്യമെന്തിതിൽ?

 * * *

മഞ്ഞുപുതപ്പിട്ടന്നു പുൽമെത്ത
തന്നിൽകണ്ടൊരാക്കുഞ്ഞാരോ?

ചീർത്തൊരസൂയ പെറ്റതാമസൂ-
യാർഹമാമനഘൈശ്വർയ്യം;

രണ്ടപരാധമൊത്തതിൽനിന്നു-
മുണ്ടായോരാത്മസംശുദ്ധി;

വൻതപോഭംഗപങ്കത്തിൽനിന്നു
പൊന്തിയ നറുംതാമര;

മേനകാവിശ്വാമിത്രരിൽ പുഷ്പ-
ബാണനാർന്ന വിജയശ്രീ;

ഭാരതത്തിൻ പ്രതിഷ്ഠയ്ക്കായ് ജന്മ-
ഭാരം വഹിച്ച ദൈവതം;

കാളിദാസസൽക്കാവ്യദ്യോവിങ്കൽ-
പ്പാലൊളിതൂകും പൊങ്കതിർ;
5
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/8&oldid=207363" എന്ന താളിൽനിന്ന് ശേഖരിച്ചത്