താൾ:Shakunthala (Poorva bhagam) 1947.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ദിവ്യമാം ഹാർദ്ദപ്രേമത്തിൻപര-
നിർവൃതിയോ ഈ മഞ്ജിമ?

തെന്നലിലാഞ്ഞുലയുമമ്മുടി
ചിന്നും ഫാലശ്രീ, എന്നല്ലാ,

പേർത്തും ചിമ്മിയ കൺകളും പൊന്നിൽ
വാർത്ത ഗണ്ഡവും ചെഞ്ചുണ്ടും

മൈ മലർന്നൊട്ടു ചായ്വുതൻ ശിര-
സ്സേവം കിടപ്പും കൺപറ്റും

മന്മനമേ, നീ വെമ്പിടായ്കൊന്നാ-
കണ്മണീയുണർന്നീടട്ടെ!

  * * *

ഇന്ദ്രദിങ് മുഖത്തങ്കിതമായി-
ല്ലിന്നിതേവരെക്കാല്യശ്രീ:

ആരിങ്ങടുക്കും തേജസ്വി? ഭാസ്വാൻ
പാരിലേയ്ക്കിന്നിറങ്ങിയോ?

ഇല്ലില്ല തപഃസാഫല്യമാർന്ന-
തല്ലി, തദീയപ്രാഭവം!

പക്ഷികൾ നോക്കിക്കാത്തീടുവതാ-
മക്ഷയഭാസ്സു കാണവേ

തൽക്ഷണം ചിന്താസ്തബ്ധനായ് അതാ-
രീശ്വരാ, ഋഷേ! കൂപ്പുകൈ!
4












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/7&oldid=207908" എന്ന താളിൽനിന്ന് ശേഖരിച്ചത്