ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അത്യഗാധാന്തമാം വീചികൾതന്മീതെ പ്രത്യഗ്രബുൽബുദം ചിന്നി;
പാർത്തുറ്റുനോക്കുന്ന വാനിലേ മേഘത്തി- ന്നാർത്തിഹരണമായെണ്ണി;
ഒന്നൊന്നായ് നേരിടും ബന്ധം തടഞ്ഞേവം മുന്നോട്ടെയാഞ്ഞൊഴുക്കുന്നി;
തത്തീരവൃക്ഷാദി ബിംബിച്ചതിസ്ഫുട- മത്രമേലാ നദി മിന്നി.
മാതൃഹൃദയത്തിലാത്മജച്ഛായപോൽ മാനം നിഴലിച്ചു തന്നിൽ;
മേദുരാനന്ദമാർന്നങ്ങിങ്ങുറ്റീക്ഷിച്ചു താരകക്കൺകളാ വിണ്ണിൽ;
തീരത്തിൽ പൊന്തിയ സാരസമായവ പാരം വിലസിയീ മന്നിൽ;
അപ്പരാശക്തിതൻ ലീലകളീവിധം തപ്പാതെ കണ്ടഥ മുന്നിൽ;
ഏന്തിനോക്കുന്നു ജിജ്ഞാസയാർന്നാദരാൽ ഗോത്രശിഖരമൌത്സുക്യാൽ;
കൊച്ചുമരുത്തിലും കൈവിറച്ചീടുന്നി- തശ്ശാഖിയ്ക്കേറും വാർദ്ധക്യാൽ;
44
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.