Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശകുന്തള

ലോകക്ഷണികതയോതിത്തരു താഴ്ത്തി വേദജ്ഞരേയും പാർത്ഥക്യാൽ;

അത്തവ്വിലപ്പരിതഃസ്ഥിതികാന്തിനി- മഗ്നമായേതോ മഹസ്സിൽ;

വിണ്ണും ജഗത്തുമന്യോന്യമാശ്ലഷിച്ചു നിന്നു വീക്ഷിച്ചു രഹസ്സിൽ;

മാറ്റൊലിക്കൊണ്ടിതശ്ശാന്തപ്രദേശത്തി- ലേറ്റമലൌകികനാദം.

ഉററുപാർത്തപ്പുറം ശ്രദ്ധിപ്പൊരാൾക്കക- ത്തൊട്ടേറിയെന്തോ പ്രസാദം!

പെട്ടെന്നിടിനാദം കേട്ട മയിലെന്ന മട്ടായി,തസ്വസ്ഥസ്വാന്തം.

ബുദ്ധിയ്ക്കറിയരുതാത്ത വശങ്ങളെ പ്രത്യഹമോരും ഹൃദന്തം

ഒട്ടാലോചിച്ചില്ല,നേരിട്ടിതാ വ്യക്തി വിട്ടുടൻ മന്ദമേകാന്തം

"എണ്ണാതെയിന്നിതിൻ വായിലെപ്പല്ലുക- ളെന്നെ വിടൂ, ഞാൻ പോരില്ലാ."

ഈററുസിംഹത്തിന്റെ പാൽ ചുരക്കും മുല- മാറ്റി,ത്തൽ പൈതലെപ്പറ്റി,

45










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/48&oldid=207910" എന്ന താളിൽനിന്ന് ശേഖരിച്ചത്