ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
തെറ്റിതിലെന്തു" നിന്നുപോയ് തന്മൊഴി- യറ്റു തൽപ്രജ്ഞ, താങ്ങി വൈഖാനസൻ.
മിക്ക ദുഷ്കൃതദൃഷ്ടവും കണ്ടുടൻ വെക്കമെത്തി മറയ്ക്കുമത്താമസി
പുക്കിതുൽകടോൽകണ്ഠയാലാ രംഗം മുക്കിയാത്മതമസ്സിലൊളിപ്പിയ്ക്കാൻ
ലോകമൊന്നുമറിയാത്തമാതിരി- യ്ക്കൈകമത്യം വരിച്ചു സുഷുപ്തിയിൽ
വാനമെന്തിനോ വീർപ്പുമുട്ടുന്നതാം കാണുമാറായതുല്യമവിചലം.
43
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.