താൾ:Shakunthala (Poorva bhagam) 1947.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ആശ്രമസ്ഥർക്കശേഷമെളിമ ഞാ- നാശ്രയമായ കാല"ത്തിടറിനാൾ:-

"ആ മലകളാ, മാലിനി, മാനുക- ളാ വനാന്തമേ മന്മയമാകവെ

അന്നൊരിയ്ക്കലപ്പൂവാടി, രണ്ടു ഹൃൽ- കന്ദളങ്ങളിണക്കിയിളംകാറ്റിൽ.

ഇല്ല,തിലൊന്നു ചേർന്നിതു മറ്റതിൽ നല്ല മിന്നലിൽ മുങ്ങിയ താരപോൽ.

ചിന്തയെന്നെ വിലക്കിയില്ലാ, നിധി സ്വന്തമെന്നു ഹൃദയമോതീടവെ.

ചുറ്റുപാടും മറന്നു ഞാൻ, പൂവിട്ട പറ്റുവല്ലി മരം വിട്ടൊഴിയുമോ ?

എന്തനന്തരം"- ആസന്നസത്വയാ- തങ്കമൂർച്ഛയാൽ കണ്ണീരൊഴുക്കിനാൾ:-

"സാർവ്വഭൗമനദ്ദേഹ,മിയ്യുള്ളവൾ കേവലം പ്രജ,യുർവി നിമ്നോന്നതം

താൻ നനച്ചു തഴച്ച പൂവാടിയെ താനൊഴിഞ്ഞു തപിച്ചതാ,ണെങ്കിലും

മാനിയാം ഘനം മാനിച്ചുകാണുമോ വേനൽ വേവിച്ചു പല്ലവം ചേർപ്പൊളം

42










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/45&oldid=207138" എന്ന താളിൽനിന്ന് ശേഖരിച്ചത്