Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

മർത്ത്യസാമാന്യമായ ജിജ്ഞാസയാൽ വിശ്രമിയ്ക്കുമനധ്യായമായവേളയിൽ

ആത്മവൃത്തം തിരക്കിയോരാ വടു- ശ്രേഷ്ഠനോടു തുടർന്നാൾ ശകുന്തള;--

"ശങ്കയെന്തിനി,ന്നല്ലെങ്കിലോതിടാം, സങ്കടം പറഞ്ഞൊട്ടു കുറച്ചിടാം

ഞാനൊരപ്സരഃസംഭവയാണു, വി- ജഞാനി താതനോ ബ്രഹ്മർഷിയാമൊരാൾ

കണ്വപോഷിതയായി," പിമ്പോമലിൻ കൺ നിറഞ്ഞിതു ബാല്യസ്മരണയിൽ

'താതമാതാക്കളെങ്ങുപോയ്' അന്തരാ ചോദ്യമിട്ടു കുതുകിയാമാ വടു

"അക്കഥയിരിക്കട്ടെ" തടഞ്ഞവൾ മിയ്ക്കതും തല താഴ്ത്തിത്തുടർന്നോതി:-

"ഇസ്ഥിതിക്കു നിദാനമാം സംഭവ- മൊട്ടെടുത്തു പറയേണ്ടതുണ്ടു മേ.

ഇഷ്ടമെന്താണെനിയ്ക്ക,തു നേടിയേ- യക്ഷമാലയുമച്ഛനെടുക്കുള്ളൂ;

ധാത്രി ഗൌതമിയ്ക്കിന്നുമരുമ ഞാൻ, ആത്മതുല്യയാണാളിമാർക്കത്രയോ,

41










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/44&oldid=207135" എന്ന താളിൽനിന്ന് ശേഖരിച്ചത്