താൾ:Shakunthala (Poorva bhagam) 1947.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

III ഇന്നു ഞാനൊന്നുമോതേണ്ടതില്ല, മാ- പ്പെന്നിരന്നു വിരമിയ്കയെന്നിയെ

ഹ്യത്തിനൊത്തപോൽ ചെയ്തുടൻ, തെററിയാൽ ബുദ്ധിയിൽ പിഴ കാണുവോർ നാരിമാർ;

ഞങ്ങൾ ഭാവനാജീവികൾ; സൌഖ്യദുഃ ഖങ്ങളൊപ്പം കിനാവോടിണക്കുപോർ;

പിന്നെ,യാനന്ദമാത്രം കൊതിയ്ക്കിലും വന്നതേതിനും മൌലി കനിയ്ക്കുവോർ;

ഒന്നിനൊന്നേറെ ദുഃഖിച്ചിടുമ്പൊഴും തന്നിലേതുമൊതുക്കിക്കഴിയുവോർ;

സ്നേഹകാണിയ്ക്കയായി സ്വദേഹവും ദേഹിയും ബലിയർപ്പിച്ചടുന്നവർ;

ഇസ്സമസ്തസമർപ്പണത്തിനുമായ് മിക്കതും മാനഹാനിയേ നേടുവോർ

നിത്യവഞ്ചിതസൌഭാഗ്യമൂർത്തിക- ളിത്രയെന്തിനു വിസ്മരിക്കുന്നു ഞാൻ

'ആണിനായജൻ സൃഷ്ടിച്ച പെണ്ണിനെ' ജ്ഞാനിയോതിയാൽ പാഴായ്വരാപ്പദം.

നിത്യവൈദികവൃത്തിയി,ലെത്രമേൽ വിജ്ഞനാകിലും നീയിന്നലൌകികൻ

40


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/43&oldid=207129" എന്ന താളിൽനിന്ന് ശേഖരിച്ചത്