Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ഫലാശയറ്റൊര- പ്പിതൃസ്നേഹ,മന്നി- ന്നിലയിൽ ഞാനെത്തും കഥയൂഹിച്ചാകിൽ?

തനയവാത്സല്യ- പരവശയായു- മനഘകത്തർവ്യ- പ്രബുദ്ധയായുമേ

അനുപദമാഞ്ഞു തിരിഞ്ഞു നിന്നെന്നെ- യനുശയപൂർവ്വം കനിഞ്ഞു നോക്കിയും;

കടുതപശ്ചർയ്യാ- കഠിനരാകുമാ വടുക്കളെബ്ഭയ- ന്നുടനെ വാങ്ങിയും

സഭാതലം വിട്ടോ- രമലഗൗതമി- യ്ക്കുപുത്രത വീണ്ടു- മണച്ച ദുർവിധേ!

37










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/40&oldid=207108" എന്ന താളിൽനിന്ന് ശേഖരിച്ചത്