താൾ:Shakunthala (Poorva bhagam) 1947.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ജനകവാത്സല്യ- പയോധി-യങ്ങതി- ലരുചി തീരാത്ത ചവർപ്പു കാണില്ല.

അപരാധബോധ- വിവശയാമെന്നെ യപാകരിച്ചിട്ടില്ല- ത്തനയവത്സലൻ.

ക്രമാധികസ്നേഹ- വിപുലഹൃത്തുമായ് അമാന്തമെന്നിവ- ന്നുടനെ ലാളിയ്ക്കെ,

ചലനഹീനമായ് വനാന്തവും, സ്മയ- ലളിതമൂർത്തിയായ് പവനൻ മോഹിച്ചു.

'വിധി' യെന്നു സമാ- ശ്വസിപ്പിച്ചിതെന്നെ വിധിതുല്യൻ പിതാ- വതുല്യവത്സലൻ

36


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/39&oldid=207106" എന്ന താളിൽനിന്ന് ശേഖരിച്ചത്