ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉത്തരഭാഗം
പെട്ടുപോയിതോ കുഞ്ഞേ, കൺമുന്നിലന്നേ ചെയ്ത തെറ്റു തീർക്കുവാൻ വന്നൊ- രമ്മയെഗ്ഗണിയ്ക്കാതെ
മാനഹേതുവാൽ കുട്ടീ, സാഹസമേതൊന്നുണ്ടീ മാനിനി ചെയ്തീടാതി- ങ്ങാരതു ഗൌനിയ്ക്കാത്തു ?
എന്നുമല്ലമ്മൂ, ഞാന- ന്നുററു കണ്ടിതു നിന്നെ കണ്വപുത്രിയായ് സത്വ- സൌഭാഗ്യനിധിയായി
പാലിനെക്കാളും പുഷ്ടി- സാധകം, ജനയിത്രീ- ലാളനാസ്വാദം കുഞ്ഞി- ന്നറിയില്ലാഞ്ഞല്ലൊന്നും
പൊട്ടുന്ന ഹൃദയത്തോ- ടാത്മസന്താനത്തെക്കൈ- വിട്ടുപോം ജനനിയെ-
ച്ചൂണ്ടിടും സമുദായം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.