Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

അക്കടുംകയ്യിന്നന്നും പ്രേരകമായോരാത്മ- ദുഷ്കൃതിക്കരി പുച്ഛ- ക്കുമ്മായത്തേപ്പാൽ മായ്ക്കും.

പൂരുഷന്മാരിൽ പക്ഷ- പാതിയിസ്സമുദായം പൂരുഷസ്വേച്ഛൈകസം- സൃഷ്ടമിസ്സമുദായം

നാരിയെപ്പഴിയ്ക്കട്ടെ- വാസ്തവം മറ,ച്ചാര്യ്യ- പൂരുഷാഭിജാത്യത്തിൻ- ജഡമിങ്ങിളകാതെ

സ്വീകാര്യ്യൗദാര്യ്യത്തോട ത്യാഗകൌശലംകൂടി സ്ത്രീകൾ നാമവരിൽ ക- ണ്ടറിവോരല്ലീ മുററും.

ഒന്നു കൺമിഴിയ്ക്കൂ നീ ജീവിതം തനിത്തേന- ല്ലെന്നറിഞ്ഞപ്പോൾത്തന്നെ

തട്ടിയങെറിഞ്ഞാലോ ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/28&oldid=206991" എന്ന താളിൽനിന്ന് ശേഖരിച്ചത്