Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

മുററും യാത്രയരുളേണ്ടതുണ്ട- ക്കററവാർവേണിക്കാദരാൽ.

എത്തിനാർ സഹയാത്രികർ,ശങ്ക- വിട്ടു ശാസിച്ചാൾ ഗൌതമി:

തെററും മുഹൂർത്തം, അങ്ങും കുട്ടിയോ? തെറ്റാം ജലാന്തം മാറ്റം നാം."

കൂപ്പുകയ്യുമായേവരും തല താഴ്ത്തിനാർ വികാരാന്തരാൽ

അങ്ങിങ്ങായിടയ്ക്കൊക്കയും നിന്നു പിന്നിലേ,യ്ക്കൊന്നും മിണ്ടാതെ,

കൺ മറവോളം നോക്കിനാരവർ നിർന്നിമേഷമാം കണ്ണിനാൽ

ചിന്താസഹസ്രസമ്മർദ്ദമേററു നൊന്ത ഹൃത്തുമായ് മെല്ലവേ

ദുശ്ശകുനസമാകുലം നിജ-

ലക്ഷ്യമാർന്നു ശകുന്തള.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/26&oldid=206989" എന്ന താളിൽനിന്ന് ശേഖരിച്ചത്