ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നീലവാനിലത്താരസേവന- മേലുമമ്പിളിക്കീറുപോൽ;
ബാലകുഗ്മളയുഗ്മമാധ്യസ്ഥ- മാളും ചെമ്പനീർപ്പൂവുപോൽ;
ഭക്ത്യാദരാന്തരാളസ്ഥയാ- ശക്തിപോൽ; പ്രേമമുക്തിപോൽ;
പൃഥ്വിപാക്ഷിയ്ക്കു ലക്ഷ്യമായ്, സഖീ മദ്ധ്യഗയാളാ വാടിയിൽ
അന്നൈസർഗ്ഗികസൌന്ദര്യ്യാദർശം തന്നിലാശ നിഴലിയ്ക്കെ
അശ്ശകുന്തളാജ്യോതിസ്സിൽ മുങ്ങി ദുഷ്യന്തക്ഷാത്രപ്രാഭവം,
ശൈശവത്തോടടുത്തുകൂടിയ പേശലയുവഭാവംപോൽ,
മാനമപ്പൊഴെ പോക്കുവാനൊപ്പം തൂണീരംപൂണ്ട കാമൻപോൽ,
ദീനജനാവനത്തിനായ് വാന-
സ്ഥാനം വിട്ടുള്ള ദേവൻപോൽ,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.