താൾ:Shakunthala (Poorva bhagam) 1947.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
 


"അമ്മെ,യെൻകുട്ടിയാണിതെ"ന്നവൾ
നന്മധുതൂകി,യക്ഷമം

ചുംബിച്ചിതാ മാൻകുഞ്ഞിനെ പേർത്തും
തൻമുഖം വിയർപ്പോളവും.

ഉത്തരമുണ്ടോ കാത്തില്ല, തന്നെ
പ്രത്യയപൂർവ്വം നോക്കിടും

മാനിലാണവൾക്കപ്പോഴുമവ-
ധാനം ധാത്രി തിടുക്കയായ്:

"കുഞ്ഞേ! സാന്ധ്യത്തിനെത്ര വൈകി, മാൻ-
കുഞ്ഞുമായിങ്ങു നിന്നാലോ?

അച്ഛൻ കോപിക്കും"_"മാനിനോടച്ഛ-
നിഷ്ടമാണ"വൾ കൂകിനാൾ.

മുന്നിലാ മാനിൻകുഞ്ഞിനെ വെച്ചു
നിന്നവൾ വീണ്ടും ചൊല്ലിനാൾ:

"അമ്മയോടൊപ്പം ഞാൻ വരുംപോലെ-
യിമ്മാനെന്നെത്തുടരണം,

ഞാൻ ജപിക്കുവാനില്ല,ല്ലെന്നാകിൽ"_
തേഞ്ചൊല്ലിൽ വാശി കൂടിപ്പോയ്!

കൊഞ്ചുനബ്ദാവം മാറി, ചെഞ്ചുണ്ടിൽ-
പ്പുഞ്ചിരിവെണ്മ കൈവിട്ടു.
8
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/11&oldid=207372" എന്ന താളിൽനിന്ന് ശേഖരിച്ചത്