താൾ:Shakunthala (Poorva bhagam) 1947.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II

"വന്നുപോയ് ഞാനീ മാൻകിടാവിനെ-
യൊന്നുകൂടെടുത്തീടട്ടെ,

അച്ഛനോടമ്മ പോയ്പറയുകി,-
ക്കൊച്ചു വന്നെത്തിപ്പോയെന്നായ്."

   സന്ധ്യ മായുന്ന കണ്ടു ഗൌതമി
വെമ്പി വിളിച്ചുകുട്ടിയെ

"അമ്മു, നിൻതെറ്റു താതനെക്കൊണ്ടീ-
യമ്മയെപ്പഴിപ്പിക്കുകിൽ_"

"​ഇല്ലില്ലെ"ന്നവളാശ്വസിപ്പിച്ചു
ചൊല്ലിയുച്ചത്തിലെങ്ങുന്നോ?

ഭീതിയായ് വൃദ്ധ,'പൈതലിൻകാടു_
കേറുന്നെ'ന്നാക്ഷേപിക്കവെ

തോളിലുമ്മവെയ്ക്കുന്ന വാർമുടി
ചേലിലിടയ്ക്കൊതുക്കിയും

സ്വാഭാവികശ്രീ കൂടീടുമംഗ-
ശോഭയെ മറയ്ക്കാതെയും;

ആരാലടുത്തൂ കൂറോടെ തന്റെ
മാറിൽ ചേർത്ത മാൻകുഞ്ഞുമായ്
7












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/10&oldid=207370" എന്ന താളിൽനിന്ന് ശേഖരിച്ചത്