Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചുവയസ്സിൻ ചാപലമാരു- മഞ്ചും ഗൗരവമേലവേ ധർമ്മസങ്കടമാർന്നു ഗൌതമി- യിമ്മകളോടെന്തോതും താൻ ?

ഭാരത്രപ്രതിഷ്ഠാപനകർമ്മ- ഭാരം വഹിച്ചീടേണ്ട കൈ അക്ഷമാലയിൽ രുദ്രാക്ഷമെണ്ണാ- നക്ഷമമാകീലെന്തതിൽ ? ശീലിക്കേണ്ടതായുണ്ടവൾക്കന്നേ മാലെഴും ഗുഹ്യാനുഷ്ഠാനം വാസനാവൈഭവത്തോടാവുമോ, ശാസനത്തിന്നു നേരിടാൻ ?

ധ്യാനനിർല്ലീനനായിരിയ്ക്കുന്നു ദേവനാശ്രമത്തിനുള്ളിൽ അന്തികസ്ഥമാം ഹോമാഗ്നിയുടെ ബന്ധുരച്ഛായ പോലവെ ഉൾത്തിഞും സൌമ്യഭാവത്തിൻ തള്ള- ലൊത്തു നരച്ച തന്മുടി ഏതൊരപരാധിയ്ക്കും സ്വാഗത-

മോതുന്നപോലെ മിന്നുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/12&oldid=206936" എന്ന താളിൽനിന്ന് ശേഖരിച്ചത്