താൾ:Seetha Swayamvaran (Ottan thullal) 1907.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

സീതാസ്വയംബരം


ചന്ദനദ്രുവതുപോലെവിളങ്ങീ
ക്ഷത്രിയൌഘനിധനത്തെഗണിപ്പാൻ
തീൎത്തതെന്നുകരുതുന്നവിധത്തിൽ
ചിത്രമക്ഷജപമാലവലത്തെ
ശ്രോത്രസീമനിധരിച്ചുവിശേഷാൽ
ശിക്ഷയിൽജടകൾവല്ക്കലവുപൂ-
ണ്ടക്ഷിയുഗ്മമുടനൊട്ടുചുമത്തി
തീക്ഷ്ണമാകിയൊരുവെണ്മഴുപൂണ്ടാ-
ത്രക്ഷശിഷ്യവരനാംഭൃഗുരാമൻ
മാൎഗ്ഗമ്പൊടുതടുത്തുസകോപം
ഉഗ്രവേഗമണയുന്നതുകണ്ടു
വ്യഗ്രമാനസനതാകിയഭൂപൻ
നിഗ്രഹിക്കുമിവനെന്നുമുറച്ചു
ബാഹുജൗഘനിധനത്തിനുദീക്ഷി-
ച്ചാവഹത്തിനുതുനിഞ്ഞുനടപ്പാൻ
ഹാഹനിക്കുമിഹപുത്രനതാമെൻ-
സിംഹവിക്രമകുമാരനെരോഷാൽ
രാമനെന്നുപുകൾപെട്ടൊരുനാമം
ഈമുനീന്ദ്രനതുപോലെയിവന്നും
സാമ്യമുണ്ടതുനിനച്ചിഹകോപി-
ച്ചീമഹാൻസപദിവന്നിതിവണ്ണം;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/99&oldid=170204" എന്ന താളിൽനിന്ന് ശേഖരിച്ചത്