താൾ:Seetha Swayamvaran (Ottan thullal) 1907.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഓട്ടൻ തുള്ളൽ
  ൯൫
മേദൂരസൈന്യസമേതം പോവാൻ
ആൎത്തിവെടിഞ്ഞുപുറപ്പെട്ടപ്പോ-
ളത്യുത്തമനാംജനകമഹീന്ദ്രൻ
സ്ത്രീധനമായിട്ടനവധിതേരും
കുതിരയുമാനകൾ കാലാളുകളും
ദാസികൾദാസന്മാരുംബഹുവിധ-
വാസസ്സുകളുംസ്വൎണ്ണാഭരണം
രത്നവിനിൎമ്മിതഭൂഷണമനവധി
രത്നംചാൎത്തിയമേനാവുകളും
ദോഗ്ദ്ധ്രികളാകുംഗോവുകൾ ലക്ഷം
മുഗ്ദ്ധങ്ങളാംവത്സതരങ്ങൾ
കാഞ്ചനമയമാം പാത്രംബഹുവിധ-
മഞ്ചാതനവധികാഞ്ചനഭാരം
ബഹുകോടിദ്ധനമെന്നിവയെല്ലാം
ബഹുകാനേനകൊടുത്തുനൃപേന്ദ്രൻ
ബഹുമതിയോടുരാഘവനവയെ
ബഹുമോദേനമുറയ്ക്കുവരിച്ചു
ചതുരംഗപ്പടയോടുംദശരഥ-
നതിമോദത്തൊടുയാത്രപറഞ്ഞഥ
മതിമാനായവസിഷ്ഠമഹാമുനി-
പതിയോടുംതെളിവോടുതിരിച്ചു
പുത്രികളോടുപതിവ്രതമാരുടെ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/96&oldid=170201" എന്ന താളിൽനിന്ന് ശേഖരിച്ചത്