താൾ:Seetha Swayamvaran (Ottan thullal) 1907.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലകെല്പേറുംഭടത്തുനിരന്നു
എട്ടുരുളുള്ളൊരുവണ്ടിയിലേറ്റി
കഷ്ടപ്പെട്ടുവിയൎത്തുധനുസ്സതു
പുഷ്ടമുദാപൃത്ഥ്വീ ശാം ഗണമതി-
ലിഷ്ടം പോലവരങ്ങുനയിച്ചു
കാണികളിൽ ചിലരപ്പോഴവിടെ
പാണികൾ കൂപ്പിശ്ശിവശിവയെന്നായ്
ഇത്ര ചെറുപ്പക്കാരൻ വില്ലിതു
ചിത്രം കുലയേറ്റുന്നവനാമോ
അത്ര മഹാന്മാരായൊരുനൃപതിക-
ളാൎത്തിയൊടങ്ങു തിരിച്ചേയുള്ളൂ
പെണ്ണിൽ കൊതിപൂണ്ടയ്യോശിവ ശിവ
പൊണ്ണനിതിന്നുതുനിഞ്ഞതുകഷ്ടം
കൊമ്പനു സാധിക്കാത്തതുപാൎക്കിലെ-
റുമ്പിനുസാദ്ധ്യമെതെന്നായ് വരുമോ
മീശമുളയ്ക്കാതേറ്റം ചെറിയൊരു
മോശക്കാരനിവൻ ബതസാഹസ-
മയ്യയ്യോതുടരുന്നതുപാൎത്താൽ
കയ്യും കാലും മുറിവാൻ കൊള്ളാം
പല്ലിൽ ചിലതുകൊഴിഞ്ഞും പോയ്പുന-
രെല്ലുമൊടിഞ്ഞൊരുവടിയും കുത്തി-
ക്കൊണ്ടൊരുബപ്പിയതായിപ്പോവതു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/65&oldid=170167" എന്ന താളിൽനിന്ന് ശേഖരിച്ചത്