ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഓട്ടൻതുള്ളൽ ൬൩
കളിയല്ലേബതവില്ലുമുറിപ്പാൻ
കഴിവില്ലാഞ്ഞഥതോറ്റുമുഷിഞ്ഞാ--
ക്കഴുതകളൊക്കെയൊഴിച്ചുഗമിച്ചു
അത്രമഹത്വമെവുന്നൊരു ചാപം
തത്രഭവനാന്മാർക്കിഹ കണ്ടീടാ--
നത്രവരുത്താംവില്ലുമുറിക്കുകി--
ലത്യന്തോത്സവമെന്നേവേണ്ടു
ധരണിതനയയ്ക്കൊത്തൊരുകോമള
തരുണനിവൻശ്രീരാമൻവിമലൻ
പരിചൊടുകന്യയെവേലികഴിച്ചാ--
ലുരുസുഖമിന്നുനമുക്കുളവാകും
വില്ലുുമുറിപ്പാൻശപഥംമുന്നേ
കല്യതയോടിഹചെയ്തില്ലെങ്കിൽ
തെല്ലുംമടിയാതിന്നിവനായി
കല്യാണാംഗിയെയങ്ങുകൊടുപ്പാൻ
ഇല്ലൊരുസംശയമെന്തിന്നായതു
ചൊല്ലുന്നിനിഞാൻസാദ്ധ്യമതില്ല
ഇത്ഥാപലതുംമുനിയൊടുഭൂപൻ
ചിത്തരസേനപറഞ്ഞതതന്നുടെ
സത്തമരാകിയമന്ത്രികളോടായ്
മൃത്യുഞ്ജയനുടെവില്ലുവരുത്താൻ
കല്പനയേകിയസമയത്തവിടെ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
