താൾ:Seetha Swayamvaran (Ottan thullal) 1907.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഓട്ടൻതുള്ളൽ

അറികമനുകുലതിലകനാമയോദ്ധ്യാധിപൻ

വീരൻദശരഥൻവിശ്വൈകവീര്യവാൻ

നിരവധികഗുണമിയലുമാമഹാൻപാരിടം

പാരാതെകാത്തുവാഴുന്നുപുണ്യാശയൻ

അവനുടയരമണികളതായിട്ടുമൂന്നുപേ

രുണ്ടുകൌസല്യകൈകേയീസുമിത്രമാർ

നൃപതിവരനവരിലൊരുസന്തതിയില്ലാഞ്ഞു

താപചിനൊടുനികടമതിലാനയിപ്പിച്ചുടൻ

പുത്രകാമേഷ്ടിയെച്ചെയ്യിച്ചുസത്വരം

അതുപൊഴുതദഹനനതിൽ നിന്നൊരുത്തൻ മുദ്രാ

ഖ്യാതിതേടുന്നപാൽപ്പായസത്തോടുടൻ (സാ

മതിതെളിവൊടവിടെയഥപൊങ്ങിതൽപ്പായ

നീതിമാനാനൃപശ്രേഷ്"ന്നു നൽകിനാൻ

അതിനെനിജരമണിമണിമാർക്കേകിനാൻനൃപൻ

ആതങ്കഹീനമങ്ങാസ്വദിച്ചീടുവാൻ

കളമൊഴികളവരുമതുഭക്ഷിച്ചനന്തരം

കേളിയേറുംമട്ടുഗർഭവും പൂണ്ടുതേ

അവരുടയസുതരിലിവനാദ്യൻമനോഹരൻ

ദേവേന്ദ്രസന്നിഭൻകൌസല്യതൻസുതൻ

തരുണതരതരണിയുടെ കാന്തികോലുന്നവൻ ശ്രീരാമനെന്നുപേർപൂണ്ടവൻകോമളൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/62&oldid=170164" എന്ന താളിൽനിന്ന് ശേഖരിച്ചത്