താൾ:Seetha Swayamvaran (Ottan thullal) 1907.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨. സീതാസ്വയംബരം

   ഇവനനുജനഥഭരതനായവൻകൈകേറി--
   യാവിർമ്മുദാപെറ്റുകുറ്റമറ്റുള്ളവൻ
   കമലമുഖിനികരമണിയാകുംസുമിത്രയ്ക്കു
   സീമന്തപുത്രനാണിന്നിവൻലക്ഷ്മണൻ
   ഇവനുമൊരുസഹജനഥജാതനായ് ശത്രുഘ്ന--
   നീവിശ്വമോഹനന്മാരിവർനാൽവരും
   ആവരിലിവരിരുനരെയുമിങ്ങുകജ്ഞത്തിന്റെ
   സർവ്വരക്ഷയ്ക്കു ഞാൻ കൊണ്ടുപോന്നീടിനേൻ
   തവമഘവുമഖിലജഗദീശന്റെചാപവും
   നിവ്വിശങ്കംകാണ്മതിന്നുള്ളൊരാശയാൽ
   ഇഹസപദിനൃപതിവര!വന്നെന്നുതേമനീ
   മോഹമില്ലൊന്നിലുംമറ്റുഭൂമീശ്വര!
   പരിണയവുമിവർകിമപിചെയ്തിട്ടുമില്ലകേൾ
   നേരോടെസാധിക്കിലായതുംചെയ്തിടാം.
         ഇത്തരമരുളിച്ചെയ്തുമുനിന്ദ്രൻ
         പൃത്ഥീശ്വനൊടുദന്തമശേഷം
         വൃത്താന്തങ്ങൾധരിച്ചൊരനന്തര--
         മുത്തരമേവാമിഥിലേശ്വരനും
         പാർത്തുരചെയ്തുമുനീശ്വര!മാമക--
         ചിത്തത്തിന്നിർതുകതുകംതന്നെ
         വളരെനൃപന്മാരിവിടെക്കെത്തീ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/63&oldid=170165" എന്ന താളിൽനിന്ന് ശേഖരിച്ചത്