Jump to content

താൾ:Seetha Swayamvaran (Ottan thullal) 1907.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(അനുപല്ലവി)

വീരന്മാരാമിവരാരു ചൊൽക
നേരറിവാനാഗ്രഹം മേ

(ചരണങ്ങൾ)

നാരായണനരന്മാരോപാൎത്താൽ
വീരരസങ്ങളോനൂനം
മാരന്റെ മുൎത്തിയുഗമോചാരു
സൂൎയ്യസോമന്മാരോചൊൽക (കാരുണ്യസാഗര)
അഷ്ടവസുക്കളിൽ പെട്ടവരോ
ശ്രേഷ്ഠരാം നാസത്യന്മാരോ
അഷ്ടദിക്കപാലകന്മാരിൽ രണ്ടാൽ
വിഷ്ടപത്തിൽ ചരിപ്പോരോ (കാരുണ്യസാഗര)
നേത്രസാഫല്യം മേവന്നതിപ്പോ-
ളത്രകുമാരന്മാരേ
ചീൎത്തകുതുഹലമോടുഭവാ-
നൊത്തിങ്ങുകണ്ടതുമൂലം (കാരുണ്യസാഗര)
എന്തൊന്നു ചിന്തിച്ചു നിങ്ങളിപ്പോൾ
സന്തോഷാലിങ്ങാഗമിച്ചു
നിന്തിരുമേനി കനിഞ്ഞുചൊൽക
സന്തതം തേനമസ്കാരം (കാരുണ്യസാഗര)
ജനകനൃപവചനമിതുകേട്ടുതുഷ്ടാശയൻ
സാനന്ദമുത്തരംചൊന്നാൻമുനീശ്വരൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/61&oldid=170163" എന്ന താളിൽനിന്ന് ശേഖരിച്ചത്