താൾ:Seetha Swayamvaran (Ottan thullal) 1907.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൮ സീതാസ്വയംബരം

നിർണ്ണയമങ്ങുനിനക്കുളവാകും
വിണ്ണവർനായകഃപോകെന്നേവാ
ശാപം നൽകിച്ചെല്ലുന്നളവിൽ
വേപഥുപൂണ്ടഥനിൽക്കാതന്നുടെ
ഭാമിനിയെക്കണ്ടമ്പടിനിന്നുടെ
കേമത്താനന്നെന്നുരചെയ്തു
കല്ലായിട്ടുകരഞ്ഞുകിടക്കുക-
ഹല്യേ!നീയിവിടെച്ചിരകാലം
കല്യാണാംബുധിരാമൻതിരുവടി
മെല്ലെസ്സുന്ദരി!യെന്നുചവിട്ടും
അന്നാൾനിന്നുടെരൂപമെടുത്തി-
ട്ടെന്നൊടുചേർന്നിടെന്നുമുരച്ചു
കാമാചാരംകൊണ്ടുവരുന്നൊരു
കോമാളിത്വാശിവശിവകഷ്ടം
ഇന്നിഹകല്ലായീടുമഹല്യ-
യ്ക്കിന്ദിരതൻപതിയായിടുംനീ
നന്നായ്നൽകുകമോക്ഷമതെന്നായ്
നന്ദ്യാകൗശികനരുളിചെയ്തു
പെട്ടെന്നവിടെക്കാണിച്ചുള്ളൊരു
നിഷ്ഠുരമായശിലാപൃഷ്ഠത്തിൽ
വിഷ്ടപനാഥൻപാദംകൊണ്ടുച-
വിട്ടിയനേരമുണർന്നൊരഹല്യയു-ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarigash എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/59&oldid=170160" എന്ന താളിൽനിന്ന് ശേഖരിച്ചത്