താൾ:Seetha Swayamvaran (Ottan thullal) 1907.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മേററംപ്രയത്നംചെയ്തുചെററുംഫലിച്ചീടാതെ ദേഹംമുറിഞ്ഞും പിന്നെദാഹംവൎദ്ധിച്ചും ചിലർ മോഹിച്ചുംപൽകൊഴിഞ്ഞുംഹാഹാതിരിച്ചുകഷ്ടം പങ്കജബാണൻതന്റെ ഹുംകൃതിസഹിയാഞ്ഞു ശങ്കരഹിതംഭൂപസംഘങ്ങൾചെയ്തതെല്ലാം ശങ്കര!വിചാരിച്ചാൽകെങ്കേമമാൎക്കുംചിരി- യങ്കുരിച്ചീടുമിതിൽശങ്കലവവുമില്ല. ശിഷ്ടംഭൂപന്മാർബദ്ധപ്പെട്ടുമുഷിഞ്ഞുനൃപ- ശ്രേഷ്ഠന്റെപുരംവിട്ടുകഷ്ടംപുറത്തുപോയി ഇങ്ങിനെമിഥിലയിൽമങ്ങാതെയാഗകൎമ്മ- മങ്ങുനടന്നീടുവാൻസംഗതിവന്നകാലം ഉണ്ടായകഥയിനിയുണ്ടൊന്നുകഥിക്കുവാൻ വേണ്ടുന്നവിധംകേട്ടികൊണ്ടുധരിപ്പിനതും

വിശ്വാമിത്രൻയാഗംചെയ്താൽ
വിശ്വാമിത്രന്മാരാംരാക്ഷസർ
നിശ്ചയമായും ശോണിതമനവധി
നിശ്ചിതചിത്തർ ചൊരിഞ്ഞുമുടക്കും
ചിത്തത്തിങ്കലതിന്നൊരുപായം
ഓൎത്തറിയാഞ്ഞുമുനീന്ദ്രോത്തമനും
പാൎത്തരുളുന്നാളുള്ളിലിവണ്ണം
ചീൎത്തരസേനനിനച്ചുയതീന്ദ്രൻ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/53&oldid=170154" എന്ന താളിൽനിന്ന് ശേഖരിച്ചത്