പിട്ടുംപ്രയോഗിച്ചതിൽ കിട്ടിയില്ലൊരുഗുണം
നിഷ്ഠുരമായ ചാപമൊട്ടുമിളക്കാൻപോലും
കഷ്ടമവൻ പ്രയത്നിച്ചിട്ടും സാദ്ധ്യമായില്ല
ഖിന്നനായവൻപിന്നിൽമന്ദംലജ്ജിച്ചുമാറി
പിന്നോക്കംനോക്കിക്കൊണ്ടുനില്ലാതെനടകൊണ്ടു
കൊങ്കണരാജൻതാനുംമങ്കയിലാഗ്രഹംപൂ-
ണ്ടങ്കുരിതാതങ്കത്തോടങ്കത്തിൽചോടുവെച്ചു
ശങ്കിച്ചുശങ്കിച്ചുടൻതിങ്കൾചൂഡന്റെചാപം
വങ്കച്ചാർചെന്നെടുത്തുശങ്കരദ്ധ്യാനംചെയ്തു
ഹുങ്കാരത്തോടുകൂടിക്കെങ്കേമമായ്‌വലിച്ചു
കിങ്കരന്മാരെനോക്കിസങ്കടപ്പെട്ടുവീണു
കഷ്ടംകൈകാലുമെല്ലാംപൊട്ടിപല്ലുംകൊഴിഞ്ഞു
കഷ്ടിച്ചിഴഞ്ഞുതന്റെപത്തനംപ്രവേശിച്ചു
മോശക്കാരനായീടുംകാശിഭൂപതിപെണ്ണി-
നാശിച്ചുവിൽമുറിപ്പാനാശയാചെന്നെടുത്തു
പാശുപതമാംചാപംവാശിക്കുവളച്ചപ്പോ-
ളാശയക്ലാന്ത്യാപാരം ക്ലേശത്തോടെപതിച്ചു
മുട്ടുകൾരണ്ടുംപൊട്ടിപട്ടിയെപ്പോലെകിത-
ച്ചൊട്ടുപരവശത്തോടെട്ടുദിക്കിലുംനോക്കി
പെട്ടെന്നുമാനംകെട്ടുചൊട്ടുകളെല്ലാംപിണ
ഞ്ഞൊട്ടുവേദനയോടേകഷ്ടംതിരിച്ചുപോയി
ഊററക്കാരന്മാരായമററുപലരുമേവ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |